Categories
business news

അന്താരാഷ്‌ട്ര സമ്പത്തിൽ വൻവർദ്ധനവെന്ന് റിപ്പോർട്ട്; രണ്ട് ദശാബ്ദത്തിനിടയിൽ അമേരിക്കയെ പിന്തള്ളി ചൈന

ബാധ്യതകളുമായി തട്ടിക്കിഴിക്കേണ്ടതിനാൽ ആഗോള സമ്പത്ത് കണക്കുകൂട്ടുന്നതിന് സാമ്പത്തിക ആസ്തികൾ പരിഗണിച്ചിട്ടില്ല.

ആഗോള സമ്പത്ത് മൂന്നിരട്ടിയായി വർധിച്ചതായി വിലയിരുത്തൽ. രണ്ട് പതിറ്റാണ്ടിനിടെയാണ് ഈ വളർച്ചയെന്നാണ് റിപ്പോർട്ട്. 2000ലെ 156 ലക്ഷം കോടി ഡോളറിൽനിന്ന് ലോകമെമ്പാടുമുള്ള ആസ്തി 2020ൽ 514 ലക്ഷം കോടി ഡോളറായാണ് ഉയർന്നത്. വർധനവിൻ്റെ മൂന്നിലൊന്ന് ചൈനയുടെ സംഭാവനയാണ്.

2000ലെ ഏഴ് ലക്ഷം കോടി ഡോളറിൽനിന്ന് 120 ലക്ഷം കോടിയായാണ് ചൈനയുടെ സമ്പത്ത് വർധിച്ചത്.
അമേരിക്കയുടെ ആസ്തി ഈ കാലയളവിൽ ഇരട്ടിയലധികംവർധിച്ച് 90 ലക്ഷം കോടി ഡോളറായി. ഇരുരാജ്യങ്ങളിലിലും സമ്പത്തിൻ്റെ മൂന്നിൽ രണ്ടുഭാഗവും സമ്പന്നരായ 10ശതമാനം കുടുംബങ്ങളുടെ കൈവശമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ലോകവരുമാനത്തിൻ്റെ 60ശതമാനത്തിലേറെ പ്രതിനിധീകരിക്കുന്ന പത്ത് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാണ് മക്കിൻസി ആൻഡ് കമ്പനി റിപ്പോർട്ട് തയ്യാറാക്കിയത്.
കണക്കനുസരിച്ച് ആഗോള ആസ്തിയുടെ 68ശതമാനവും റിയൽ എസ്റ്റേറ്റിലാണ്.

അടിസ്ഥാന സൗകര്യങ്ങൾ, യന്ത്രസാമഗ്രികൾ, മറ്റ് ഉപകരണങ്ങൾ എന്നിവയിലും ബൗദ്ധിക സ്വത്തവകാശം, പേറ്റന്റ് എന്നിവയിലും സമ്പത്ത് സന്തുലിതാവസ്ഥ നിലനിർത്തുന്നുണ്ട്. ബാധ്യതകളുമായി തട്ടിക്കിഴിക്കേണ്ടതിനാൽ ആഗോള സമ്പത്ത് കണക്കുകൂട്ടുന്നതിന് സാമ്പത്തിക ആസ്തികൾ പരിഗണിച്ചിട്ടില്ല.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest