Trending News
ഒ.പി ഹനീഫയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ
ക്ഷീരകര്‍ഷകരെ കാലത്തിനൊപ്പം നടക്കാന്‍ പ്രാപ്തരാക്കും; മന്ത്രി ചിഞ്ചുറാണി; മൃഗങ്ങൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ എക്സ്റേ യൂനിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവം; സംഘാടകസമിതി ഓഫീസ് തുറന്നു
വിപണിയിൽ അദാനി ഗ്രൂപ്പിൻ്റെ ഓഹരികള്‍ വീണ്ടും കൂപ്പുകുത്തിയതോടെ ലോകകോടീശ്വര പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടം നഷ്ടപ്പെട്ട് ഗൗതം അദാനി. ആസ്തിയില്‍ ഇന്ന് 20.1 ബില്യണ്‍ ഡോളര്‍ കുറഞ്ഞതിനെത്തുടര്‍ന്നാണ് ലോക ശതകോടീശ്വരന്മാരുടെ ആദ്യ അഞ്ചില്‍ ഇടം നഷ്ടപ്പെട്ടത്.
Also Read
തൻ്റെ ആസ്തിയില്‍ ഇടിവുണ്ടായതിന് ശേഷം, ഒരു ദിവസം കൊണ്ട് അദ്ദേഹം പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഗൗതം അദാനിയുടെ ആസ്തി 16.88 ശതമാനം ഇടിഞ്ഞതോടെയാണ് 20.1 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടത്. ആദ്യ അഞ്ച് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം നഷ്ടമായതിന് പുറമെ, 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ അദ്ദേഹത്തിൻ്റെ പേരില്ലാതായി.
എന്നിരുന്നാലും, അദ്ദേഹം ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി തുടരുകയാണ്. 97.2 ബില്യണ്‍ ഡോളര്‍ സമ്പാദ്യവുമായി ഏഴാം സ്ഥാനത്താണ് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ ഈ 60കാരനുള്ളത്. ഓഹരിമൂല്യം പെരുപ്പിച്ചു കാണിക്കുകയാണെന്ന യു.എസ് ഫോറന്‍സിക് ഗവേഷണ സ്ഥാപനം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നാണ് അദാനിക്ക് വന്‍ തിരിച്ചടികള്‍ നേരിട്ടത്.
തങ്ങളുടെ റിപ്പോര്‍ട്ടില്‍ പൂര്‍ണമായി ഉറച്ചുനില്‍ക്കുന്നുവെന്നും തങ്ങള്‍ക്കെതിരെ എടുക്കുന്ന നിയമനടപടികള്‍ നിരര്ത്ഥകമാകുമെന്നും ഹിന്‍ഡന്‍ബര്‍ഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Sorry, there was a YouTube error.