Categories
entertainment local news news tourism

ശോഭനയുടെ നൃത്ത രാവിലലിഞ്ഞ് ബേക്കല്‍; ബുധനാഴ്‌ച ഓള്‍ഡ് ഈസ് ഗോള്‍ഡ്, സംസ്‌കാരിക സദസില്‍ കവി സി.എം വിനയചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി

ഈ സാംസ്‌കാരികോത്സവം മാനവികതയുടെ മഹോത്സവമാണെന്ന് കവി

ബേക്കല്‍ / കസർകോട്: ബേക്കല്‍ ബീച്ച് ഫെസ്റ്റ് രണ്ടാം സീസണിലെ അഞ്ചാം നാളില്‍ പത്മശ്രീ ശോഭനയുടെ നൃത്തച്ചുവടുകള്‍ക്ക് ബേക്കലിൻ്റെ സായാഹ്നം സാക്ഷ്യം വഹിച്ചു. നിരവധിയാളുകളാണ് നൃത്തവിരുന്ന് ആസ്വദിക്കാന്‍ എത്തിയത്. ചൊവാഴ്‌ച വൈകിട്ട് നടന്ന സംസ്‌കാരിക സദസില്‍ കവി സി.എം വിനയചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.

വടക്കിൻ്റെ സാംസ്‌കാരിക വൈവിധ്യത്തെ, മനുഷ്യസ്നേഹ പാരമ്പര്യങ്ങളെ വിളംബരം ചെയ്യുന്ന ഈ സാംസ്‌കാരികോത്സവം മാനവികതയുടെ മഹോത്സവമാണെന്ന് കവി പറഞ്ഞു.

നാടിൻ്റെ മുറിവുണക്കാനും ജനാധിപത്യ- മതേതര- ബഹുസ്വര പാരമ്പര്യത്തെ ശക്തിപ്പെടുത്താനും ഇത്തരം മനുഷ്യ മഹാസംഗമങ്ങള്‍ സഹായകരമാവുമെന്നും കലയുടെ ശക്തി ഉപയോഗിച്ച് മനുഷ്യത്വത്തിൻ്റെ കൊടിമരം ഉയര്‍ത്തിപ്പിടിക്കേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ കവിക്ക് ഉപഹാരം നല്‍കി. കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം അധ്യക്ഷത വഹിച്ചു. പ്രചരണ സബ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഇ.എ ബക്കര്‍ സ്വാഗതവും ഗേറ്റ് ആണ്ട് കൗണ്ടര്‍ സബ് കമ്മിറ്റി ചെയര്‍മാന്‍ വി.വി സുകുമാരന്‍ നന്ദിയും പറഞ്ഞു.

ബുധനാഴ്‌ച രാത്രി പാടിപ്പതിഞ്ഞ ഗാനങ്ങളുമായി പത്മകുമാറും ദേവും സംഘവും ഒരുക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് മ്യൂസിക്കല്‍ മെലഡിയാണ്. അതുല്‍ നറുകരയുടെയും സംഘത്തിൻ്റെയും സോള്‍ ഓഫ് ഫോക്ക് ബാണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest