Categories
channelrb special education Kerala news

അധ്യാപക യോഗ്യതാ പരീക്ഷ; കെ- ടെറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു ബുധനാഴ്‌ച മുതല്‍ അപേക്ഷിക്കാം, ഒരുവിധ തിരുത്തലുകളും അനുവദിക്കില്ല

ജൂണ്‍ മൂന്ന് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ട തീയതി

തിരുവനന്തപുരം: ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂള്‍, സ്പെഷ്യല്‍ വിഭാഗം (ഭാഷാ- യു.പി തലം വരെ /സ്പെഷ്യല്‍ വിഷയങ്ങള്‍- ഹൈസ്‌കൂള്‍ തലംവരെ) അധ്യാപക യോഗ്യതാ പരീക്ഷ (കെ- ടെറ്റ്) ക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ബുധനാഴ്‌ച മുതല്‍ ഏപ്രില്‍ 26 വരെ ktet.kerala.gov.in വഴി അപേക്ഷിക്കാം. ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി / എസ്.ടി / ഭിന്നശേഷി / കാഴ്‌ച പരിമിത വിഭാഗത്തിലുള്ളവർ 250 രൂപവീതവും ഫീസ് അടയ്ക്കണം.

ഓണ്‍ലൈൻ നെറ്റ്ബാങ്കിങ്, ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാ ഫീസ് അടയ്ക്കാം. ഒന്നോ അതിലധികമോ കാറ്റഗറികളില്‍ ഒരുമിച്ച്‌ ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാൻ കഴിയൂ. അപേക്ഷ സമർപ്പിച്ച്‌ ഫീസ് അടച്ച്‌ കഴിഞ്ഞാല്‍ പിന്നീട് ഒരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല. മാർഗ നിർദേശങ്ങളടങ്ങിയ വിജ്ഞാപനം വിശദമായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കണം.

പേര്, ജനന തീയതി, കാറ്റഗറി, ജാതി, മതം, വിഭാഗം എന്നിവ ശ്രദ്ധയോടെ പൂരിപ്പിച്ച്‌ വിജ്ഞാപനത്തിലെ നിബന്ധനകള്‍ പ്രകാരമുള്ള ഫോട്ടോ അപലോഡ് ചെയ്യണം. ജൂണ്‍ മൂന്ന് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ട തീയതി. ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങളടങ്ങിയ വിജ്ഞാപനം, ഓണ്‍ലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള മാർഗ നിർദേശങ്ങള്‍ എന്നിവ ktet.kerala.gov.in, pareekshabhavan.kerala.gov.in എന്നീ വെബ്‌ സൈറ്റുകളില്‍ ലഭ്യമാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest