Categories
national news tourism

അയോധ്യ മഹാഋഷി വാത്മീകി അന്താരാഷ്‌ട്ര വിമാന താവളം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

നാലമ്പല യാത്ര രാമസങ്കല്പങ്ങളുടെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അയോധ്യ അന്താരാഷ്‌ട്ര വിമാനത്താവളം രാജ്യത്തിനായി സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെയും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെയും സാന്നിധ്യത്തിലായിരുന്നു എയർപോർട്ട് ഉദ്ഘാടനം ചെയ്‌തത്. കേരളത്തിലെ നാലമ്പല യാത്രയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാലമ്പല യാത്ര രാമസങ്കല്പങ്ങളുടെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

1450 കോടി രൂപ ചെലവിലാണ് എയർപോർട്ട് നിർമ്മിച്ചിരിക്കുന്നത്. വിമാനത്താവള നിർമ്മാണത്തിൻ്റെ ഒന്നാം ഘട്ടമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്.

6,500 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് വിമാനത്താവളത്തിൻ്റെ നിർമ്മാണം. പ്രതിവർഷം പത്ത് ലക്ഷത്തോളം യാത്രക്കാരെ വഹിക്കാനുള്ള ശേഷി ടെർമിനലിനുണ്ട്.

ഇതിനൊപ്പം 15,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടൽ കർമ്മവും അദ്ദേഹം നിർവ്വഹിച്ചു. കഴിഞ്ഞ ഏപ്രിലിൽ യു.പി സർക്കാരുമായി ഒപ്പുവച്ച ധാരണാപത്രം അനുസരിച്ചായിരുന്നു എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, അയോദ്ധ്യ വിമാന താവളത്തിൻ്റെ നിർമ്മാണം ഏറ്റെടുത്തത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest