Categories
national news

വരാൻ ഇരിക്കുന്നത് വന്‍ വിപത്ത്, ഇന്ത്യയെ പിടിച്ചു കുലുക്കുമെന്ന് മുന്നറിയിപ്പ്, അധികാരത്തിൽ എത്തുന്ന സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി

സര്‍വേയില്‍ പങ്കെടുത്തത് 26 സാമ്പത്തിക വിദഗ്ദ്ധരാണ്

ന്യൂഡല്‍ഹി: ഇന്ത്യയെ കാത്തിരിക്കുന്നത് വന്‍ വിപത്തെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിൻ്റെ സര്‍വേയില്‍ മുന്നറിയിപ്പ്. രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്‌നം യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്‌മ ആയിരിക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്.

യുവാക്കള്‍ക്കായി പുതിയ തൊഴിലവസരങ്ങള്‍ ആവശ്യത്തിന് സൃഷ്ടിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടുവെന്നും സര്‍വേയില്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ അധികാരത്തിൽ എത്തുന്ന സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഇതായിരിക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്.

ഏപ്രില്‍ 16 മുതല്‍ 23വരെ റോയിട്ടേഴ്‌സ്‌ നടത്തിയ സര്‍വേയില്‍ പങ്കെടുത്തത് 26 സാമ്പത്തിക വിദഗ്ദ്ധരാണ്. ഇതില്‍ 15 പേരും ഇന്ത്യയില്‍ തൊഴിലില്ലായ്‌മ വര്‍ദ്ധിക്കുമെന്ന് അഭിപ്രായപ്പെട്ടു.

Courtesy: Medium

എട്ട് പേര്‍ ഗ്രാമീണ ഉപഭോഗവും, രണ്ട് പേര്‍ വിലക്കയറ്റവും, ഒരാള്‍ പട്ടിണിയും വര്‍ദ്ധിക്കുമെന്നും അഭിപ്രായപ്പെട്ടു. പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കഴിഞ്ഞ പത്തുവര്‍ഷമായി രാജ്യം ഭരിച്ച മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാണ് സര്‍വേയില്‍ പറയുന്നത്.

2013-14 വര്‍ഷത്തില്‍ 3.4 ശതമാനമായിരുന്ന തൊഴിലില്ലായ്‌മ നിരക്ക് 2022-23 ലെത്തിയപ്പോള്‍ വെറും 3.2 ശതമാനമായി മാത്രമാണ് കുറഞ്ഞതെന്ന് പീരിയോഡിക്ക് ലേബര്‍ ഫോഴ്‌സിൻ്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം സെൻ്റെര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമിയുടെ കണക്കനുസരിച്ച്‌ തൊഴിലില്ലായ്‌മ നിരക്ക് മാര്‍ച്ചില്‍ 7.6% ആയിരുന്നു. തൊഴിൽ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടാതിരിക്കുന്നത് ഇന്ത്യയെ പിടിച്ചുലയ്ക്കുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. അതേസമയം, മൂന്നാമത് അധികാരത്തിൽ എത്തിയാല്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും എന്നാണ് ബി.ജെ.പിയുടെ വാഗ്ദ്ധാനം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest