Categories
articles business national news

രാജ്യത്തെ ഡിജിറ്റല്‍ മാധ്യമ രംഗത്ത് ചുവട് ഉറപ്പിക്കാന്‍ അദാനി ഗ്രൂപ്പ്; കേരളത്തിലും ചര്‍ച്ചകള്‍

ഓണ്‍ലൈന്‍ ബൈവ് ശൃഖലയാണ് അദാനി ഗ്രൂപ്പ് മീഡിയ ലക്ഷ്യമിടുന്നത്. പത്തിലധികം ഭാഷകളിലുള്ള വെബ്സൈറ്റാണ് ആദ്യഘട്ടത്തില്‍ പുറത്തിറക്കുക.

എന്‍.ഡി.ടി.വി ഏറ്റെടുത്തതിന് പിന്നാലെ മാധ്യമ രംഗത്ത് ചുവട് ഉറപ്പിക്കാന്‍ അദാനി ഗ്രൂപ്പ്. റിലയന്‍സ് ഗ്രൂപ്പിൻ്റെ മാധ്യമ മേഖലയിലെ ആധിപത്യം തകര്‍ക്കാനാണ് അദാനി ഗ്രൂപ്പിൻ്റെ ശ്രമം. വാര്‍ത്ത ചാനലുകള്‍ക്ക് പകരം ഡിജറ്റല്‍ മീഡിയകള്‍ ഏറ്റെടുക്കാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്.

സ്പോര്‍ട്സ്, എന്റര്‍ടെയ്മെന്റ് മേഖലയില്‍ പുതിയ സഹകരണം പ്രഖ്യാപിച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിൻ്റെ വിയാകോം 18ല്‍ ബോധി ട്രീ സിസ്റ്റംസ് കൂടുതല്‍ നിക്ഷേപങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദാനി മാധ്യമ രംഗത്തെ ഏറ്റെടുക്കലുകള്‍ സജീവമാക്കുന്നത്.

റിലയൻസിൻ്റെ ടിവി 18, വിയാകോം സി.ബി.എസ് (പാരാമൗണ്ട് ഗ്ലോബല്‍ ) എന്നിവയുടെ സംയുക്ത സംരംഭമാണ് വിയാകോം18. റിലയന്‍സിന് 51 ശതമാനം ഓഹരികളാണ് വിയാകോം 18നില്‍ ഉള്ളത്. കരാറിൻ്റെ ഭാഗമായി റിലയന്‍സ് ജിയോ സിനിമ ആപ്പ് വിയാകോം18ന് കൈമാറും. വൂട്ട് എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമും വിയാകോം18ന്റേത് ആണ്. അടുത്തിടെ സ്പോര്‍ട്സ് 18 എന്ന പേരില്‍ തുടങ്ങിയ ചാനലിലൂടെ ഐപിഎല്‍ സംപ്രേക്ഷണാവകാശം നേടിയിരുന്നു.

ഇതോടെയാണ് ഇന്ത്യന്‍ മീഡിയ രംഗം ലക്ഷ്യമിട്ട് ഗൗതം അദാനി രൂപീകരിച്ച എഎംജി മീഡിയ നെറ്റ്വര്‍ക്ക് പ്രവര്‍ത്തനം ശക്തമാക്കിയത്. ഇതിൻ്റെ ഭാഗമായി എ.എം.ജിയെ പൂര്‍ണമായും അദാനി ഗ്രൂപ്പിന് കീഴില്‍ ലയിപ്പിച്ചിരുന്നു. നേരത്തെ ക്വിന്റിലോണ്‍ ബിസിനസ് മീഡിയയുടെ (ക്യുബിഎം) അദാനി നിക്ഷേപം നടത്തിയിരുന്നു. ഇതിൻ്റെ ചുവട് പിടിച്ച് കൂടുതല്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കാന്‍ തയാറെടുക്കുകയാണ് അദാനി.

പുതിയ കാലത്ത് ഡിജിറ്റല്‍ മാധ്യമങ്ങളെ ലാഭകരമാകുവെന്നാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നത്. ഓണ്‍ലൈന്‍ ബൈവ് ശൃഖലയാണ് അദാനി ഗ്രൂപ്പ് മീഡിയ ലക്ഷ്യമിടുന്നത്. പത്തിലധികം ഭാഷകളിലുള്ള വെബ്സൈറ്റാണ് ആദ്യഘട്ടത്തില്‍ പുറത്തിറക്കുക. മലയാളത്തില്‍ അടക്കം പതിപ്പുകള്‍ ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മലയാളത്തിലെ ചില മാധ്യമ സ്ഥാപനങ്ങളുമായി എഎംജി മീഡിയ നെറ്റ്വര്‍ക്ക് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest