Categories
national news

ഇന്ത്യൻ സൈന്യത്തിൽ വനിതാ ഉദ്യോ​ഗസ്ഥർ ആദ്യമായി കമാൻഡിങ് ഓഫീസർ പദവിയിലേക്ക്

ആദ്യമായി വനിതാ ഉദ്യോഗസ്ഥർക്ക് പുരുഷ ഉദ്യോ​ഗസ്ഥരുടേതിന് തുല്യമായ സുപ്രധാന റാങ്ക് ലഭിച്ചിരിക്കുന്നു.

1992-2006 ബാച്ചിലെ നിലവിൽ ലെഫ്റ്റനന്റ് കേണൽ റാങ്കിലുള്ള 244 വനിതാ ഉദ്യോഗസ്ഥരെയാണ് കേണൽ റാങ്കിലേക്കായി പരിഗണിച്ചിരിക്കുന്നത്. ഇതിൽ 108 പേരുടെ പ്രൊമോഷനിൽ നടപടികൾ പൂർത്തിയായി.
ആദ്യമായി വനിതാ ഉദ്യോഗസ്ഥർക്ക് പുരുഷ ഉദ്യോ​ഗസ്ഥരുടേതിന് തുല്യമായ സുപ്രധാന റാങ്ക് ലഭിച്ചിരിക്കുന്നു.

ജഡ്ജ് അഡ്വക്കറ്റ് ജനറൽ, ആർമി എഡ്യുക്കേഷൻ കോപ്‌സ് എന്നീ 2 ബ്രാഞ്ചുകളിൽ മാത്രമാണ് വനിതാ ഉദ്യോഗസ്ഥർക്ക് പെർമനന്റ് കമ്മീഷനും കേണൽ റാങ്കും നൽകിയിരുന്നത്. ഇത് ഓഫീസ് ജോലിയാണ്. ട്രൂപ്പുകളുടെ കമാൻഡിങ് എന്ന കാര്യം ഇതിലില്ല.

വനിതാ ഉദ്യോഗസ്ഥർക്ക് സേനയിൽ പെർമനന്റ് കമ്മീഷൻ അനുവദിക്കണമെന്ന ഫെബ്രുവരി 2020ലെ സുപ്രീംകോടതി ഉത്തരവാണ് ഈ സ്ഥാനക്കയറ്റത്തിലേക്കുള്ള വാതിൽ തുറന്നത്. യുദ്ധരംഗത്ത് ഒഴികെ മറ്റെല്ലാ വിഭാഗത്തിലും പെർമനന്റ് കമ്മീഷൻ ഇതുവഴി സാധ്യമായി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest