Categories
channelrb special national news

രാജ്യ തലസ്ഥാനത്ത് അരങ്ങേറിയത് ബി.ജെ.പി തിരക്കഥയോ?; നിര്‍ണ്ണായക ബോണ്ട് വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ കെജ്രിവാളിൻ്റെ അറസ്റ്റ്, ഇലക്‌ട്രല്‍ ബോണ്ടില്‍ നിന്നും രാജ്യത്തിൻ്റെ ശ്രദ്ധ തിരിച്ചത് ഇ.ഡി നാടകമോ?

ഇലക്‌ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട വാർത്തകളില്‍ നിന്നും രാജ്യത്തിൻ്റെ ശ്രദ്ധ തിരിച്ചുവിടുന്ന നടപടിയാണ്

ഡല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരി വാളിനെ എൻഫോഴ്സ്മെണ്ട് ഡയറക്ടറേറ്റ് (ഇ.ഡി ) അറസ്റ്റ് ചെയ്‌തിരിക്കുന്നത് നിർണ്ണായക ജലക്‌ട്രല്‍ ബോണ്ട് വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ.

ഭരണഘടനാ വിരുദ്ധമായ ഇലക്‌ട്രല്‍ ബോണ്ടുകളില്‍ 48 ശതമാനം കൈപ്പറ്റിയ ബി.ജെ.പിയെ പ്രതിസന്ധിയാക്കുന്ന ബോണ്ട് വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് എസ്ബിഐ കൈമാറിയിരിക്കുന്നത് എന്ന വിലയിരുത്തലുകള്‍ക്ക് ഇടയിലാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ആരുടെ കയ്യില്‍ നിന്നും ഏതൊക്കെ രാഷ്ട്രീയ പാർട്ടി എത്ര തുക കൈപ്പറ്റിയെന്ന നിർണ്ണായക വിവരങ്ങളാണ് വെള്ളിയാഴ്‌ച തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധപ്പെടുത്തിയത്.

ഡല്‍ഹി ഹൈക്കോടതി അറസ്റ്റ് തടയരുത് എന്ന ആവശ്യം തള്ളി മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് കേജരിവാളിനെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്. പത്തോളം വരുന്ന പൊലീസ്- സി.ആർ.പി.എഫ് സംഘം ഡല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി വളഞ്ഞിന് ശേഷമാണ് അറസ് ചെയ്‌തിരിക്കുന്നത്. കോടതി വിധി വരാൻ അവസരം കാത്തിരുന്ന പോലെയായിരുന്നു ഇ.ഡിയുടെ നീക്കം.

രാജ്യത്തെ മാധ്യമങ്ങള്‍ ഇലക്‌ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വിവരങ്ങളെപ്പറ്റി കൂടുതല്‍ വാർത്തകള്‍ നല്‍കുന്നതിനിടയിൽ ആണ് കേന്ദ്ര ഏജൻസി നാടകീയ നീക്കവുമായി രംഗത്ത് എത്തിയത്.

അറസ്റ്റിന് പിന്നാലെ രാജ്യത്ത് നടത്തുന്ന ചർച്ച കേജരിവാളിലേക്ക് ചുരുങ്ങി.

വ്യാഴാഴ്‌ച വൈകീട്ട് 6.30ന് ഇലക്ഷൻ കമ്മീഷൻ സൈറ്റിൽ ഇലക്ട്രൽ ബോണ്ട് വാങ്ങിയ കമ്പനികളുടെ വിവരങ്ങൾ സീരിയൽ നമ്പർ ഉൾപ്പെടെ അപ്ലോഡ് ചെയ്യുന്നു.

6.32ന് ഇലക്ട്രൽ ബോണ്ട് കിട്ടിയ രാഷ്ട്രീയ പാർടികളുടെ വിവരങ്ങൾ സീരിയൽ നമ്പർ ഉൾപ്പെടെ അപ്ലോഡ് ചെയ്യുന്നു.

ഈ രണ്ട് ഫയലുകളും PDF രൂപത്തിൽ നിന്ന് കൺവേർട്ട് ചെയ്‌ത്‌ സീരിയൽ നമ്പർ വച്ച് മാച്ച് ചെയ്‌തു വാർത്ത വരാൻ 30 മിനുട്ട് മുതൽ ഒരു മണിക്കൂർവരെ സമയം എടുത്തിരുന്നു.

7.05ന് വാർത്ത വന്ന് തുടങ്ങിയ സമയത്ത് തന്നെ ഇ.ഡി ഉദ്യോഗസ്ഥർ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിൻ്റെ വീട്ടിൽ എത്തുന്നു.

8.00ന് സുപ്രീം കോടതിയെ അടിയന്തര വാദത്തിനായി സമീപിക്കുന്നു.

8.15ന് കെജരിവാളിൻ്റെ വീടിന് മുന്നിൽ വലിയ രീതിയിലുള്ള പോലീസിനെ വിന്യസിക്കുന്നു.

8.58ന് കെജരിവാളിൻ്റെ വീടിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിക്കുന്നു. വീണ്ടും പോലീസ് സുരക്ഷ വർദ്ധിപ്പിക്കുന്നു.

9.15ന് കെജരിവാളിനെ അറസ്റ്റ് ചെയ്യുന്നു.

വാർത്ത മുഴുവൻ അറസ്റ്റുമായി ബന്ധപ്പെട്ടത് ആയതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ടറൽ ബോണ്ട് അഴിമതി ചിത്രത്തിൽ പോലും ഇല്ല. സി.എ.എ ചട്ടങ്ങൾ യൂണിയൻ സർക്കാർ പെട്ടെന്ന് പുറത്ത് ഇറക്കിയതും ഇലക്ട്രൽ ബോണ്ടിൽ നിന്നും ശ്രദ്ധമാറ്റാൻ വേണ്ടി കൂടിയായിരുന്നു.

Courtesy:Anweshanam

കേരളത്തിൽ പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനം തെലങ്കാനയിൽ പുതിയ യൂണിറ്റ് തുടങ്ങാൻ 25 കോടിയാണ് ഇലക്ട്രൽ ബോണ്ട് വഴി നൽകിയത്. പേടിച്ചിട്ടാണ് പണം നൽകിയത് എന്നാണ് ആ സ്ഥാപനത്തിൻ്റെ തലവൻ കഴിഞ്ഞ ദിവസം ഒരു ഇൻറർവ്യൂവിൽ പറഞ്ഞത്.

ഇത്തരം ധാരാളം വിവരങ്ങളുള്ള ഫയൽ ആണ് വ്യാഴാഴ്‌ച ഇലക്ഷൻ കമ്മീഷൻ പുറത്ത് വിട്ടത്. ആ വിഷയത്തിൽ നിന്ന് ചർച്ച മാറ്റാൻ വേണ്ടിയാണ് തിരക്കിട്ട് കെജരിവാളിനെ അറസ്റ്റ് ചെയ്‌തത്‌ എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

ഇലക്‌ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട വാർത്തകളില്‍ നിന്നും രാജ്യത്തിൻ്റെ ശ്രദ്ധ തിരിച്ചുവിടുന്ന നടപടിയാണ് കേന്ദ്ര ഏജൻസിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇലക്‌ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട് കേന്ദ്ര എജൻസികളായ ഇ.ഡിയും സി.ബി.ഐയും സംശയത്തിൻ്റെ നിഴലില്‍ നില്‍ക്കുമ്പോഴാണ് രാജ്യത്തിൻ്റെ ശ്രദ്ധ തിരിക്കുന്ന പുതിയ സംഭവ വികാസങ്ങള്‍ക്ക് ഇ.ഡി തുടക്കം കുറിച്ചത്.

മുമ്പ് പുറത്ത് വന്ന വിവരങ്ങളില്‍ ഇ.ഡി, സി.ബി.ഐ നടപടികള്‍ നേരിട്ട കമ്പനികളും വ്യക്തികളുമാണ് ഇലക്‌ട്രല്‍ ബോണ്ടുകള്‍ വാങ്ങിക്കൂട്ടിയത് എന്ന് വെളിപ്പെട്ടിരുന്നു. ഭൂരിഭാഗം കമ്പനികളും ഈ രണ്ട് കേന്ദ്ര ഏജൻസികളുടെ നടപടി നേരിട്ട ശേഷമാണ് ബോണ്ടുകള്‍ വാങ്ങിയിരിക്കുന്നത്. ഈ ബോണ്ടുകള്‍ സ്വീകരിച്ചിരിക്കുന്നത് എത് രാഷ്ട്രീയ പാർട്ടിയാണ് എന്ന് വെളിപ്പെടാൻ പോകുന്ന സാഹചര്യത്തിലാണ് കേജരിവാളിൻ്റെ അറസ്റ്റ് എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഈ ബോണ്ടുകള്‍ കേന്ദ്രം ഭരിക്കുന്ന പാർട്ടിയാണ് കൈപ്പറ്റിയത് എന്ന വിവരങ്ങള്‍ പുറത്ത് വരാനിരിക്കെയാണ് ഡല്‍ഹില്‍ ഇത്തരമൊരു നീക്കത്തിന് കളമൊരുക്കിയിരിക്കുന്നത്. ഇ.ഡിയേയും സി.ബി.ഐയേയും ഉപയോഗിച്ചാണ് ഇലക്‌ട്രല്‍ ബോണ്ട് സമാഹരിച്ചത് എന്ന വിമർശനങ്ങള്‍ ശക്തമായിരുന്നു.

അതിനിടയിലാണ് കേന്ദ്ര സർക്കാരിൻ്റെ പിരിവുകാരെ പോലെ പ്രവർത്തിച്ച ഇ.ഡിയെ ഉപയോഗിച്ച്‌ തന്നെ അതുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ നിന്നും രാജ്യത്തിൻ്റെ ശ്രദ്ധ കേന്ദ്രസർക്കാരും ബി.ജെ.പിയും തിരിച്ചു വിട്ടിരിക്കുന്നത് എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest