Categories
entertainment local news

ഇൻസ്റ്റാഗ്രാമിൽ 1 മില്യൺ ഫോളോവേഴ്സ്; നേട്ടവുമായി കാസർകോടുകാരി ധന്യ എസ്. രാജേഷ്

യൂട്യൂബിൽ ഒരു ലക്ഷത്തി മുപ്പത്തി എട്ടായിരത്തിലധികം സബ്സ്ക്രൈബേഴ്‌സും, യൂട്യൂബ് സിൽവർ ബട്ടനും ധന്യ സ്വന്തമാക്കിയിട്ടുണ്ട്

ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന കാസർകോട് സ്വദേശി ധന്യ എസ്. രാജേഷ് ഇൻസ്റ്റാഗ്രാമിൽ 1 മില്യൺ ഫോളോവേഴ്സ് എന്ന സ്വപ്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

ഇതിന് മുമ്പ് ടിക്ക് ടോക്ക് എന്ന സമൂഹ മാധ്യമത്തിൽ ഒരു മില്യൺ നേട്ടം കൈവരിക്കാൻ പോകുമ്പോഴായിരുന്നു ടിക്ക് ടോക്ക് മുതലായ ചൈനീസ് ആപ്പുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.

യൂട്യൂബിൽ ഒരു ലക്ഷത്തി മുപ്പത്തി എട്ടായിരത്തിലധികം സബ്സ്ക്രൈബേഴ്‌സും, യൂട്യൂബ് സിൽവർ ബട്ടനും ധന്യ സ്വന്തമാക്കിയിട്ടുണ്ട്.ഇതോടൊപ്പം തന്നെ രണ്ടിലധികം ഷോർട്ട് ഫിലിമുകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്. ധന്യയ്ക്ക് ലഭിച്ച മികച്ച നേട്ടമായാണ് സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ സമൂഹ മാധ്യമ ലോകം വിലയിരുത്തുന്നത്.

https://www.instagram.com/helenofsparta_official/?hl=en

0Shares

Leave a Reply

Your email address will not be published. Required fields are marked *