Categories
local news news trending

കാസർകോട് നിരോധനാജ്ഞ; ഏപ്രില്‍ 24 വൈകീട്ട് ആറ് മുതല്‍ ഏപ്രില്‍ 27 വൈകീട്ട് ആറ് വരെ, പൊതു- സ്വകാര്യ സ്ഥലങ്ങളില്‍ അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടരുത്

നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നിയമ നടപടി

കാസർകോട്: ജില്ലയില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കി പൊതുതെഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്‌പക്ഷവുമായി നടത്തുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ 1973ലെ സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ജില്ലയില്‍ ഏപ്രില്‍ 24 വൈകീട്ട് ആറ് മുതല്‍ ഏപ്രില്‍ 27 വൈകീട്ട് ആറ് വരെയാണ് നിരോധനാജ്ഞ. പൊതു യോഗങ്ങള്‍ക്കും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടുന്നതിനും ജില്ലയിലുടനീളം നിരോധനം ഏര്‍പ്പെടുത്തി. പൊതു- സ്വകാര്യ സ്ഥലങ്ങളില്‍ അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുത്.

സ്ഥാനാര്‍ത്ഥികളുടെ വീടുകള്‍ കയറിയുള്ള നിശബ്‌ദ പ്രചരണത്തിന് തടസമില്ല. അവശ്യ സര്‍വ്വീസുകളായ മെഡിക്കല്‍ എമര്‍ജന്‍സി, ക്രമസമാധാന പലനം, അഗ്‌നിരക്ഷാ സേന, സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം എന്നിവ തടസമില്ലാതെ നടത്താം.

നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും.

സായുധ സേനയുടെ ഉൾപ്പടെ സുരക്ഷ ഉറപ്പാക്കും: ജില്ലാ പോലീസ് മേധാവി

വോട്ടെടുപ്പ് ദിവസം ‘വിവിധ പോളിംഗ് സ്റ്റേഷനുകളിൽ ശക്തമായ സുരേക്ഷ ഉറപ്പാക്കും പത്ത് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ എട്ട് സബ്‌ഡിവിഷനുകളായി തിരിച്ച് സുരക്ഷ ഉറപ്പാക്കും. പൊലീസിന് പുറമേ എക്സൈസ്, വനം, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരും സുരക്ഷ സേനയിൽ ഉണ്ടാകും.

788 അംഗ സായുധ സേന മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തി. ആർ.പി.എഫ്- 3 കമ്പനി നാഗപോലീസ് മൂന്ന് കമ്പനി കർണാടക മൂന്ന് കമ്പനി തെലങ്കാന- ഒരു കമ്പനി സി.എ.പി.എഫ് ഒരു പ്ലാറ്റൂൺ എന്നിവയാണ് ഇതര സംസ്ഥാന നായുധ സേന പൊലീസ് സ്റ്റേഷനുകളിൽ ക്യൂ ആർ.ടി യെ നിയോഗിക്കും. 60 ഗ്രൂപ്പ് പട്രോൾ 10 സ്ട്രൈക്കിംഗ് ഫോഴ്‌സ് ഉണ്ടാകും. എൻ.സി.സി എൻ.എസ്.എസ് എന്നിവരുൾപ്പെടുന്ന സ്പെഷ്യൽ പൊലീസും സുരക്ഷയ്ക്ക് ബൂത്തുകളിലുണ്ടാകും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest