Categories
articles local news sports

കബഡി, കബഡി, കബഡി; തളയ്ക്കാനാവാത്ത കരുത്തിൻ്റെ യുവത്വങ്ങൾ ജേഴ്സിയണിയുന്നു, ഗ്രാമങ്ങളിൽ മത്സരങ്ങളുടെ തേർവാഴ്ചകൾ

ഈ ലാളിത്യമാര്‍ന്ന വിനോദത്തെ സ്വീകരണ മുറിയിലെത്തിച്ച് വീണ്ടും ജനപ്രിയമാക്കി മാറ്റിയത് ‘പ്രൊ കബഡി’ മത്സരങ്ങളാണ്.

കലർപ്പില്ലാത്ത വാർത്തകൾ’ അറിയാൻ വാട്‍സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്:https://chat.whatsapp.com/G0DqczUisfs4oeFdWdiLSX

പീതാംബരൻ കുറ്റിക്കോൽ

ചരിത്ര നാൾവഴികളിൽ കാലിടറാത്ത രാജ്യത്തിൻ്റെ സ്വന്തം വിനോദം. കബഡിക്ക് കൂടുതല്‍ പ്രാതിനിധ്യം ഇന്ത്യന്‍ യുവത്വത്തിനിടയില്‍ ഏറെക്കാലം ലഭിച്ചിരുന്നില്ല. ഒരുപക്ഷേ, കുട്ടിക്കാലത്ത് ഒരിക്കൽ പോലും കബഡി കളിക്കാത്തരായി ആരും തന്നെ ഉണ്ടാവാനിടയില്ല. ഇപ്പോൾ കേരളത്തിൻ്റെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ തളയ്ക്കാനാവാത്ത കരുത്തിൻ്റെ യുവത്വങ്ങൾ ജേഴ്സിയണിയുന്ന മത്സരങ്ങൾക്ക് കളമൊരുങ്ങുകയാണ്.

ഈ ലാളിത്യമാര്‍ന്ന വിനോദത്തെ സ്വീകരണ മുറിയിലെത്തിച്ച് വീണ്ടും ജനപ്രിയമാക്കി മാറ്റിയത് ‘പ്രൊ കബഡി’ മത്സരങ്ങളാണ്. കബഡിയെ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തി കൊണ്ടു വരുന്നതിന് കൂടിയാണ് ഇത്തരത്തില്‍ ഒരു പരിപാടി ആരംഭിച്ചത്.

കബഡിയുടെ ചരിത്രം

കബഡിയുടെ ജന്മനാട് ഏതാണെന്ന് ചോദിച്ചാൽ നിസംശയം പറയാം, ഇന്ത്യ ആണെന്ന്. ദക്ഷിണേഷ്യയിലെ ഒരു പ്രധാന കായിക ഇനമാണ് കബഡി. തമിഴിലെ കൈ, പിടി എന്നീ വാക്യങ്ങൾ ലോപിച്ചാണ് കബഡി എന്ന വാക്കുണ്ടായത് എന്നാണ് പറയുന്നത്. ചെറിയ മൈതാനങ്ങൾ, വയലുകൾ എന്നിവിടങ്ങളിലാണ് സാധാരണ കബഡി മത്സരങ്ങൾ നടത്തുക. എന്നാൽ ഇക്കാലത്ത് ആധുനിക സിന്തറ്റിക് കോർട്ടിലാണ് മിക്ക മത്സരങ്ങളും നടക്കുന്നത്. കബഡി മത്സരം ലോകതലത്തിൽ നടത്താറുണ്ട്. 2013-14ലെ ലോക കബഡി ചാമ്പ്യൻഷിപ്പ് ചെന്നൈയിലാണ് നടന്നത്. ബംഗ്ലാദേശിൻ്റെ ദേശീയ കളിയാണ് കബഡി. ഇന്ത്യൻ സംസ്ഥാനങ്ങളായ പഞ്ചാബിൻ്റെയും തമിഴ്നാടിന്റെയും ആന്ധ്രപ്രദേശിൻ്റെയും സംസ്ഥാന കളിയും കബഡിയാണ്. കബഡി ഏഷ്യൻ ഗെയിംസിലെ ഗ്ലാമർ മത്സര ഇനമാണ്. ഇന്ത്യ 1990 ബീജിംഗ് ഗെയിംസ് മുതൽ ഇന്ത്യ ഏഷ്യൻ ഗെയിംസ് കബഡി സ്വർണ ജേതാക്കളാണ്.

കബഡി കളിയിലെ നിയമങ്ങള്‍

20 മിനുട്ട് വീതമുള്ള രണ്ട് പകുതികളിലായി 40 മിനുട്ട് ആണ് കബഡി കളിയുടെ ദൈര്‍ഘ്യം. വളരെ ലാളിത്യം നിറഞ്ഞ വിനോദമാണെങ്കിലും കളിക്കുള്ളിലും നിരവധി നിയമങ്ങളുണ്ട്. കളിയിലെ കുറച്ച് പ്രധാന നിയമങ്ങളെ കുറിച്ചറിയാം:

12 കളിക്കാരാണ് ഓരോ ടീമിലും ഉണ്ടാകുക. എന്നാല്‍ ഏഴുപേര്‍ മാത്രമാണ് കളിക്കളത്തില്‍ ഉണ്ടാകുക. 13 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമാണ് കബഡി കളിക്കുള്ള കളിക്കളത്തിന് ഉണ്ടാകുക. കളത്തിൻ്റെ ഓരോ പകുതിയിലും കുറുകെ രണ്ടു വരകള്‍ ഉണ്ടാകും ഇതിനെ ബോള്‍ക്ക് ലൈന്‍ എന്നാണ് പറയുന്നത്. റൈഡിന് എത്തുന്ന കളിക്കാരന്‍ എതിര്‍ ടീമിൻ്റെ കോര്‍ട്ടിലെ ഈ ബോള്‍ക്ക് ലൈന്‍ മുറിച്ചു കടന്നാല്‍ മാത്രമേ റൈഡ് അംഗീകരിക്കുകയുള്ളൂ. ഒരു കളിക്കാരന്‍ എതിര്‍ടീമിൻ്റെ കളത്തില്‍ പ്രവേശിക്കുന്നതിനെ ആണ് റൈഡ് എന്ന് പറയുന്നത്.

കളത്തിന് കുറുകയുള്ള രണ്ടാമത്തെ വരയെ ബൊണസ് ലൈന്‍ എന്നാണ് പറയുന്നത്. എതിരാളിയുടെ കോര്‍ട്ടില്‍ ആറ് അല്ലെങ്കില്‍ അതില്‍ കൂടുതല്‍ കളിക്കാര്‍ ഉള്ളപ്പോള്‍ കളത്തിലെ രണ്ടാമത്തെ വരയായ ബോണസ് ലൈന്‍ ഭേദിച്ചാല്‍ ബോണസ് പോയിന്റ് ലഭിക്കും. അതേസമയം ഈ ലൈന്‍ ഭേദിക്കുമ്പോള്‍ കളിക്കാരൻ്റെ ഒരു കാല്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കണം.

റൈഡറായി വരുന്ന കളിക്കാരനും, എതിര്‍ ടീമിലെ കളിക്കാരനും തമ്മില്‍ സ്പര്‍ശിക്കുമ്പോള്‍ മാത്രം കോര്‍ട്ടിൻ്റെ ഭാഗമായി കണക്കാക്കുന്ന ഒന്നാണ് ലോബി. കളത്തിൻ്റെ ഇരുവശത്ത് കാണുന്ന മഞ്ഞ നിറത്തിലുള്ള ഭാഗമാണിത്. കളിക്കാര്‍ സ്പര്‍ശിക്കാതെ ഈ ഭാഗത്തേക്ക് പോയാല്‍ കളിക്കളത്തിന് വെളിയില്‍ കടന്നതായി കണക്കാക്കും.

ഒരു റൈഡര്‍ എതിര്‍ ടീമിലെ ഒന്നോ അതിലധികമോ കളിക്കാരെ തൊട്ടതിനു ശേഷം തിരികെ സ്വന്തം കളത്തിലെത്തുമ്പോള്‍ ലഭിക്കുന്നതാണ് ടച്ച് പോയിന്റ്.കൂടാതെ റൈഡര്‍ തൊട്ട എതിര്‍ടീമിലെ കളിക്കാരന്‍ കളത്തില്‍ നിന്ന് പുറത്തു പോകുകയും ചെയ്യും.

ട്രാക്കിള്‍ പോയിന്റ് ലഭിക്കും

ഒരു റൈഡര്‍ എതിര്‍ ടീമിന്റെ കളത്തില്‍ പ്രവേശിച്ച് ടീം അംഗങ്ങളെ തൊട്ട് തിരികെ പോകുമ്പോള്‍ റൈഡറെ പ്രതിരോധിക്കുന്ന രീതിയാണ് ട്രാക്കിള്‍. സ്വന്തം കോര്‍ട്ടിലേയ്ക്ക് മടങ്ങാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍ ടീമംഗങ്ങള്‍ റെഡറുടെ കാലില്‍ പിടിച്ച് ട്രാക്കിള്‍ ചെയ്യന്നു.

തുടര്‍ന്ന് നിലത്തു വീഴ്ത്തി റൈഡര്‍ തൻ്റെ കോര്‍ട്ടിലേക്ക് മടങ്ങി പോകുന്നത് തടയുന്നു. എന്നാല്‍ വസ്ത്രത്തില്‍ പിടിച്ചു വലിക്കാന്‍ അനുമതിയില്ല. ഒരു ടീമിലെ എല്ലാം അംഗങ്ങളേയും റൈഡര്‍ തൊട്ടാല്‍ അവര്‍ എല്ലാവരും കളിക്കു പുറത്താകും. ഇങ്ങനെ എല്ലാവരേയും പുറത്താക്കുന്നതിനെ ‘ഓള്‍ ഔട്ട്’ എന്നാണ് പറയുക. ഒരു ടീമിലെ എല്ലാ കളിക്കാരെയും പുറത്താക്കുന്ന ടീമിന് രണ്ട് പോയിന്റും ലഭിക്കും.

പഞ്ചാബി കബഡി

പഞ്ചാബ് സംസ്ഥാനത്ത് ഉത്ഭവം കൊണ്ട ഒരു കായിക മത്സരമാണ് പഞ്ചാബി കബഡി എന്നാണ് വിശ്വസിച്ചു വന്നിരുന്നത്. എന്നാൽ കബഡിയുടെ യഥാർത്ഥ ഉറവിടം തമിഴ്നാട് തന്നെയാണ്.

2022- 23ൽ കാസർകോട് ജില്ലയിൽ നടക്കാനിരിക്കുന്ന പ്രധാന കബഡി ടൂർണമെന്റുകൾ ഇവയാണ്:

⭕️December 3
🔰 MASC MALANGARE
📱 9746482801
📱 9995606033

⭕ December 3
🔰 VARNNAM PURUSHA SWAYAM SAHAYA SANGAM KUNIYAN(SENIOR, VETARANS )
📱 8281305412
📱 9947429193

⭕ December 4
🔰 SHOBANA RAVANESHWAR

⭕ December 10
🔰 ABHIMANYU SANGAM KOTTAPPARA MAVUNGAL(INVITATION)

⭕ December 11
🔰 RED STAR PUTHUKAI

⭕️ December 11
🔰 OLD IS GOLD ORIE

⭕️ December 11
🔰 AKG KOLIYADUKKAM

⭕️ December 16
🔰 KABADDI FANS MAIPADY(INVITATION)
📱 9496240888
📱 9562462263

⭕ December 17
🔰 KALLU GUYS PREMIER LEAGUE @ BAIKATTE

⭕ December 18
🔰 A K G ARATTUKADAV
📱 9947785672

⭕️ December 18
🔰 CHUNKS TEAM CHERUVATHUR

⭕ December 24
🔰 RAMDAS NAGAR KUDLU (INVITATION)
📱 94473 78984

⭕ December 25
🔰 KIFEUA PALAKUNNU

⭕️ December 25
🔰 MKCCE MUTHAPPANARKKAVU

⭕ December 26 🔰 VELLACHAL INVITATION

⭕ January 1
🔰 PRIYADHARSHINI ACHAMTHURUTHI
Peethambaran
Peethambaran Peethu
⭕️ January 1
🔰 GRAMASREE PURUSHA SWAYAM SAHAYA SANGHAM PARAVANADUKKAM
📱 9400117357
📱 6282440089

⭕️ January 2
🔰 DYFI KALLURAVI (INVITATION)

⭕ January 7
🔰 SHANMUGA KOKKAL(INVITATION)
📱 88482 78859

⭕ January 8
🔰 RED STAR ORCHA (INVITATION)

⭕ January 15
🔰 YUVADHARA KUNIYAN

⭕️ January 15
🔰 SANGAMITHRA VALAPOTH, PARAVANADUKKAM

⭕ January 22 , 23
🔰 VVMASC KARIYIL
INVITATION / VETARANS

⭕️ January 22
🔰 SANGHASHAKTHI MADHUR
📱 7736356553
📱 8075832388

⭕️ January 25
🔰 GREEN STAR KINNINGAR(INVITATION)
📱 9605307951

⭕ January 29
🔰 KGM NAGAR CHITHARI KADAPPURAM

⭕️ January 29
🔰 SHABARI THEERTHANKARA

⭕ February 05 🔰 DESHABHIMAANI BEVINJA

⭕️ February 05
🔰 PILICOD VAYAL GWLP SCHOOL

⭕ February 06
🔰 REDSTAR OZHINHAVALAPPU

⭕️ February 11
🔰 WINNERS BEDAKAM(INVITATION)

⭕️ February 11
🔰 NEW STAR KAKKATT, MADIKAI

⭕️ February 12
🔰 RED ARMY PONNANGALA
📱 9895135881

⭕️ February 12
🔰 VIVEKANANDHA KOVVALSTORE
📱 9447737959

⭕ February 18
🔰 SHIVAJI GROUP KASARGOD
📱 89071 29095

⭕️ February 19
🔰 KABADDI HEART WATSUP KOOTAYMA

⭕️ February 25
🔰 VISHWABHARATHI PARIYARAM(INVITATION)

⭕️ February 26
🔰 MAHALINGESHWARA KUNJATHUR
📱 9995383283
📱 9567472751

⭕ March 5
🔰 RED WORLD KOPPAL

⭕️ March 12
🔰 RAJEEV GANDHI YOUTH FORAUM PALLAM, THEKKEKKARA
📱 9495992432

⭕ March 19
🔰 A K G ORIE

⭕️ March 19
🔰 ARJUNA ACHERY

⭕️ March 26
🔰 GRANMA KUTTIKOL
📱 99955 77078

⭕ March 26
🔰 OM KALI SPORTS CLUB KALURAVI

⭕ April 1
🔰 RANABHOOMI SAGAKKAL MANGAD (INVITATION )

⭕️ April 2
🔰 DYFI PILICODE VAYAL UNIT

⭕️ April 2
🔰 MKYC PERUMBALA
📱 8113011099

⭕ April 9
🔰 JUNIOR PEOPLE’S KOVVALSTORE

⭕️ April 9
🔰 NAVODHAYA PARAVANADUKKAM
📱 9947368499
📱 9744531859

⭕️ April 16
🔰 NAVADHARA NOONJI MADIKAI

⭕️ April 23
🔰 YUVACHETHANA KUNIYERI
📱 99466 89263
📱 96454 05977

⭕️ April 23
🔰 FRIENDS ARATTUKADAVU

⭕ April 27,28,29,30
🔰 JK ACADEMY ALL INDIA ‘A’ Grade TOURNAMENT

⭕️ May 7
🔰 JANASHAKTHI PODIPALLAM
📱 8075552434

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest