Categories
sports

വിറപ്പിച്ചെങ്കിലും ജപ്പാന്‍ ടീമിന് ഗോള്‍ നേടാന്‍ മാത്രമായില്ല; കോസ്‌റ്റോറിക്ക ഏകപക്ഷീയമായ ഒരു ഗോളിന് ജപ്പാനെ കീഴടക്കി

ടൂര്‍ണമെന്റിലുടനീളം ഒരിക്കല്‍ മാത്രമാണ് കോസ്‌റ്റോറിക്ക ജപ്പാൻ്റെ വലയിലേക്ക് ലക്ഷ്യം വച്ചത്. അതിലവര്‍ വിജയിക്കുകയും ചെയ്തു.

ഖത്തർ ലോകകപ്പിൽ കോസ്‌റ്റോറിക്ക ഏകപക്ഷീയമായ ഒരു ഗോളിന് ജപ്പാനെ കീഴടക്കി പോയിന്റ് ടേബിളില്‍ അവരുടെ അക്കൗണ്ട് തുറന്നു. ഗ്രൂപ്പ് ഇയില്‍ ഒന്നാം സ്ഥാനത്ത് സ്‌പെയിന്‍ ആണ്. ആദ്യകളിയില്‍ കോസ്‌റ്റോറിക്കയെ എതിരില്ലാത്ത ഏഴ് ഗോളിന് പരാജയപ്പെടുത്തിയതിനാല്‍ ഇപ്പോള്‍ കോസ്‌റ്റോറിക്ക മൂന്നാം സ്ഥാനത്താണ്. വളരെ മനോഹരമായി കളിച്ച് കോസ്‌റ്റോറിക്കയെ വിറപ്പിച്ച ജപ്പാന്‍ ടീമിന് ഗോള്‍ നേടാന്‍ മാത്രമായില്ല.

ആദ്യപകുതിയില്‍ ഗോള്‍ രഹിത സമനിലയുമായി പിരിഞ്ഞു. രണ്ടാം പകുതിയിലാണ് കോസ്‌റ്റോറിക്ക ഗോള്‍ നേടിയത്. 81ാം മിനുട്ടില്‍ കെയ്ഷര്‍ ഫാളറാണ് കോസ്‌റ്റോറിക്കയ്ക്ക് വേണ്ടി ജപ്പാൻ്റെ വല കുലുക്കിയത്. ടൂര്‍ണമെന്റിലുടനീളം ഒരിക്കല്‍ മാത്രമാണ് കോസ്‌റ്റോറിക്ക ജപ്പാൻ്റെ വലയിലേക്ക് ലക്ഷ്യം വച്ചത്. അതിലവര്‍ വിജയിക്കുകയും ചെയ്തു.

ജപ്പാൻ്റെ എല്ലാ നീക്കങ്ങളും കോസ്‌റ്റോറിക്കന്‍ പ്രതിരോധ നിരയില്‍ തട്ടിത്തെറിച്ചുപോയി. സ്‌പെയിന്‍ നടത്തിയ ഗോള്‍വര്‍ഷത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പ്രതിരോധം ആയുധമാക്കിയാണ് കോസ്‌റ്റോറിക്ക കളത്തിലിറങ്ങിയത്. അതിലവര്‍ വിജയിക്കുകയും ചെയ്തു. പുലര്‍ച്ചെ 12.30ന് നടക്കുന്ന സ്‌പെയിന്‍- ജര്‍മനി മത്സരത്തോടെ ഗ്രൂപ്പില്‍ നിന്ന് ആരെല്ലാം പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് നേടുമെന്ന് ഏകദേശം ഉറപ്പിക്കാനാകും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest