Categories
പൊടിപള്ള കുമ്പഡാജെ ബെളിഞ്ച നാട്ടക്കൽ റോഡ് വീതി കൂട്ടി മെക്കാഡം ചെയ്യണം; പ്രതിഷേധവുമായി നാട്ടുകാർ; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി യൂത്ത് ലീഗ്
Trending News
ബദിയടുക്ക(കാസർകോട്): കുമ്പഡാജെ പഞ്ചായത്തിലെ വളരെ പുരാതനമായ പൊടിപ്പള്ള കുമ്പഡാജെ ബെളിഞ്ച നാട്ടക്കല്ല് റോഡ് കാലത്തിനൊത്ത മാറ്റം വരുത്താത്തതിൽ നാട്ടുകാരിൽ പ്രതിഷേധം. വർഷങ്ങളായി ഇവിടത്തുകാർ ഇടുങ്ങിയ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. ഈ റൂട്ടിൽ ബസ് സർവീസ് ഉണ്ടെങ്കിലും ഇതുവഴിയുള്ള യാത്ര ദുരിതപൂവ്വമാണെന്ന് യാത്രക്കാർ പറയുന്നു. ഒരു വാഹനം പോകുമ്പോൾ മറ്റു വാഹനങ്ങൾക്ക് സൈഡ് നൽകാൻ പോലും റോഡിന് വീതിയില്ല. ഉള്ള റോഡ് തകർന്നതും യാത്ര ദുരിതം ഇരട്ടിയാക്കിയിട്ടുണ്ട്. വാഹനങ്ങൾ വർധിച്ചതും റോഡിന് വീതി കൂട്ടാത്തതും കാരണം നിരവധി അപകടങ്ങളാണ് ഇവിടങ്ങളിൽ സംഭവിക്കുന്നത്.
Also Read
വിദ്യാലയങ്ങളും വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളും കൂടാതെ ബെള്ളൂർ പഞ്ചായത്തിനെ ബന്ധിപ്പിക്കുന്നതുമായ ഈ റോഡിനെ ആശ്രയിക്കുന്നത് നൂറുകണക്കിന് കുടുംബങ്ങളാണ്. ജില്ലാ പഞ്ചായത്ത് അടിയന്തിരമായി വീതി കൂട്ടി മെക്കാടം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതുസംബന്ധിച്ച് മുസ്ലിം യൂത്ത് ലീഗ് കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിന് നിവേദനം നൽകി. ഹമീദലി മാവിനകട്ട, ശിഹാബ് പഴയപുര, മുജീബ് കുമ്പഡാജെ, സുഹൈൽ ഹുദവി, ഫാറൂഖ് മുനിയൂർ എന്നിവർ നിവേദനസംഘത്തിലുണ്ടായിരുന്നു.
Sorry, there was a YouTube error.