Categories
entertainment

വലിയ പൊട്ടിലൂടെയല്ല സ്ത്രീ ശാക്തീകരണം സാധ്യമാകുന്നതെന്ന് ഉണ്ണി മുകുന്ദൻ; മസിൽ മാത്രമേ ഉളളൂ, ലോകവിവരം ഇല്ല എന്ന് സോഷ്യൽ മീഡിയ

വലിയ പൊട്ടോ, ചെറിയ പൊട്ടോ ആകട്ടെ, ഏത് തൊടണമെന്ന് സ്ത്രീകൾ തന്നെ തീരുമാനിക്കുന്ന ഇടത്താണ് സ്ത്രീ ശാക്തീകരണം

വലിയ പൊട്ടിലൂടെയല്ല സ്ത്രീ ശാക്തീകരണം സാധ്യമാകുന്നതെന്ന് പറഞ്ഞ നടൻ ഉണ്ണി മുകുന്ദനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളും പ്രതിഷേധവും പരിഹാസവും. പൊലീസ് ഓഫിസർ ആനി ശിവയെ അഭിനന്ദിച്ച് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ഉണ്ണി മുകുന്ദന്‍റെ വിവാദമായ വാക്കുകൾ.

വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്. ഫെമിനിസ്റ്റ് നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നവരെ, സമൂഹത്തിൽ ജെൻഡർ ഇക്വാലിറ്റിയ്ക്കായി വാദിക്കുന്നവരെയൊക്കെ പരിഹസിക്കുന്നതാണ് ഉണ്ണി മുകുന്ദന്‍റെ വാക്കുകൾ എന്നാണ് ഉയരുന്ന കമന്റുകൾ.

വലിയ പൊട്ടോ, ചെറിയ പൊട്ടോ ആകട്ടെ, ഏത് തൊടണമെന്ന് സ്ത്രീകൾ തന്നെ തീരുമാനിക്കുന്ന ഇടത്താണ് സ്ത്രീ ശാക്തീകരണം സാധ്യമാകുന്നതെന്നും നിരവധി പേർ ഉണ്ണി മുകുന്ദന്‍റെ പോസ്റ്റിന് അടിയിൽ കമന്റ് ചെയ്തിട്ടുണ്ട്. മലയാളത്തിലെ കൊമേഴ്സ്യൽ സിനിമകൾ മോശമായി ചിത്രീകരിച്ച വലിയ പൊട്ടും, കുളിങ് ​ഗ്ലാസുമുളള ഫെമിനിസ്റ്റ് കഥാപാത്രങ്ങൾ മാത്രം കണ്ടുശീലിച്ചതാകാം ഉണ്ണി മുകുന്ദന്‍റെ ഇത്തരം പ്രതികരണത്തിന് കാരണമെന്നും വിലയിരുത്തലുകളുണ്ട്.

വലിയ മസിൽ മാത്രമേ ഉളളൂ, ലോകവിവരം ഇല്ല അല്ലേന്നുളള പരിഹാസങ്ങളും ഉണ്ണി മുകുന്ദനെതിരെ ഉയരുന്നുണ്ട്. ഇതിന് പുറമെ വലുതും ചെറുതുമായ പൊട്ടുകൾ തൊട്ട് പ്രതിഷേധമറിയിച്ചുളള ഫോട്ടോകളും നിരവധി സ്ത്രീകൾ എഫ്ബിയിൽ ഇടുന്നുണ്ട്. ആനി ശിവയുടെ വാർത്ത മാധ്യമങ്ങളിൽ വന്നതോടെ വൈറലാകുകയും ചെയ്തു. ഇതോടെ നിരവധിപേരാണ് ആനിയെ അഭിനന്ദിച്ച് രം​ഗത്തെത്തിയത്. ആനി ശിവ എല്ലാവർക്കും പ്രചോദനമാണെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest