Categories
news tourism

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നാല് രാജ്യങ്ങള്‍ ഇവയാണ്

യുനസ്കോയു‌ടെ പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന 16 ഇടങ്ങള്‍ പോളണ്ടില്‍ സ്ഥിതി ചെയ്യുന്നു.

യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (ഇ.സി.ഡി.സി) കൊവിഡ് -19 പാൻഡെമിക് സമയത്ത് യാത്ര ചെയ്യാൻ ഏറ്റവും സുരക്ഷിതമായ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, പോളണ്ട് എന്നിവയാണ് ആ നാലു രാജ്യങ്ങള്‍.

ഈ നാലു രാജ്യങ്ങളില്‍ ആണ് ഏറ്റവും കുറഞ്ഞ കൊവിഡ് -19 അണുബാധ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ 100,000 നിവാസികൾക്ക് 50 ൽ താഴെ കേസുകൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ പോസിറ്റിവിറ്റി നിരക്ക് നാല് ശതമാനത്തിൽ താഴെയാണ്. ഇറ്റലി പല പല സംസ്കാരങ്ങളും രീതികളും അധികാരങ്ങളും കടന്നുവന്ന ഇറ്റലി കൊവിഡിൻ്റെ ആദ്യ ഘട്ടത്തില്‍ ഏറ്റവും തകര്‍ന്നടിഞ്ഞ രാജ്യങ്ങളിലൊന്നായിരുന്നു.

പരിതാപകരമായ ആ അവസ്ഥയില്‍ നിന്നും കരകയറിയ രാജ്യം ഇന്ന് തിരിച്ചുവരവിലാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മിക്കവയും അന്താരാഷ്ട്ര സഞ്ചാരികള്‍ക്കായി തുറന്നു നല്കി. ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ എത്തിച്ചേരുന്ന അഞ്ചാമത്തെ രാജ്യമാണ് ഇറ്റലി. ലോകത്തില്‍ ഏറ്റവുമധികം യുനെസ്‌കോ പൈകൃക സ്മാരകങ്ങളുള്ള രാജ്യം കൂടിയായ ഇവിടം എന്നും ചരിത്രത്തിലെയും സംസ്കാരത്തിലെയും വൈവിധ്യങ്ങള്‍ തിരയുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹൈക്കിങ് ട്രയലുകള്‍ ഇവിടെ കാണാം.

കുറച്ച് യാത്രാ നിയന്ത്രണങ്ങളോടെ നിങ്ങൾക്ക് അപൂലിയ, മോളിസ്, അബ്രുസ്സോ, അംബ്രിയ, സാർഡിനിയ, പീഡ്മോണ്ട്, ലിഗുറിയ, ലൊംബാർഡി, ഫ്രിയുലി-വെനീസിയ ഗിയൂലിയ തുടങ്ങിയ സ്ഥലങ്ങള്‍ ഇറ്റലിയില്‍ കാണാം

വൈവിധ്യങ്ങള്‍ക്ക് പ്രാധാന്യം നല്കി ജീവിക്കുന്ന രാജ്യങ്ങളിലൊന്നാണ് സ്പെയിന്‍. യൂറോപ്യന്‍ യൂണിയനിലെ രണ്ടാമത്തെ വലിയ രാജ്യമായ ഇവിടം സ്പാനിഷ് ഭാഷ സംസാരിക്കുന്ന ഏറ്റവും വലിയ രാജ്യം കൂടിയാണ്. ആഫ്രിക്കന്‍ രാജ്യവുമായി അതിര്‍ത്തി പങ്കിടുന്ന ഏക യൂറോപ്യന്‍ രാജ്യം കൂടിയാണിത്. രാജ്യം അതിശയകരമായ ബീച്ചുകൾക്കും ധാരാളം സൂര്യപ്രകാശത്തിനും പേരുകേട്ടതാണ്. സ്പെയിനിൽ കാളപ്പോർ വളരെ പ്രശസ്തമായ ഒരു കായിക വിനോദമായതിനാൽ കാളപ്പോരിൻ്റെ നാട് എന്നും അറിയപ്പെടുന്നു.

കുറച്ച് യാത്രാ നിയന്ത്രണങ്ങളോടെ നിങ്ങൾക്ക് സ്പെയിനിലെ ഗലീഷ്യ, അസ്റ്റൂറിയാസ്, കാസ്റ്റില്ലെ ആൻഡ് ലിയോൺ, എക്സ്ട്രെമദുര, ആൻഡലൂസിയ, ലാ റിയോജ, നവാരെ, മുർസിയ, വലൻസിയ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം.

ലോകത്തില്‍ ഏറ്റവുമധികം വിനോദ സഞ്ചാരികള്‍ എത്തിച്ചേരുന്ന നാടാണ് ഫ്രാന്‍സ്. പാരീസ്, ഈഫല്‍ ടവര്‍, നോത്ര ദാം കത്തീഡ്രല്‍, മൊംസൊരൊയ കൊട്ടാരം, വെഴ്സായ് കൊട്ടാരം, ല്യൂവര്‍ മ്യൂസിയം, സെന്റര്‍ പോപിഡോ, മോണ്ട് സെന്റ് മൈക്കിള്‍ എന്നിങ്ങനെ കണ്ടുതീര്‍ക്കുവാന്‍ നിരവധി കാഴ്ചകളും സ്ഥലങ്ങളും ഇവിടെയുണ്ട്. യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും വലിയ രാജ്യമായ ഫ്രാന്‍സിനു പഞ്ചഭുജാകൃതിയാണുള്ളത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഇടം എന്നാണ് ഇവിടം അറിയപ്പെടുന്നത്.

വളരെ പോസിറ്റീവ് ആയ രീതിയില്‍ രൂപാന്തരം പ്രാപിച്ച് യൂറോപ്പിലെ മികച്ച രാജ്യങ്ങളിലൊന്നായി മാറിയ ഇടമാണ് പോളണ്ട്. യുനസ്കോയു‌ടെ പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന 16 ഇടങ്ങള്‍ പോളണ്ടില്‍ സ്ഥിതി ചെയ്യുന്നു. കമ്മ്യൂണിസ്റ്റാനന്തര രാഷ്ട്രമായ പോളണ്ട് വളര്‍ന്നു വന്ന വഴികള്‍ വളരെ മാതൃകാപരമാണ്. പോളണ്ടില്‍ കാണുവാന്‍ പോമറേനിയ, കുയാവിയ-പോമറേനിയ, ഗ്രേറ്റർ പോളണ്ട്, ലുബസ്, ലോവർ സൈലേഷ്യ, ഒപോൾ സൈലേഷ്യ, ലെസ്സർ പോളണ്ട്, സബ്കാർപതി, ഹോളി ക്രോസ് പ്രവിശ്യ, ലോഡ്സ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം.

0Shares

Leave a Reply

Your email address will not be published. Required fields are marked *