Categories
articles news

കേരളത്തിലെ സ്വര്‍ണക്കടത്ത് കേസ്: അന്വേഷണം അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിച്ച് കസ്റ്റംസ്

കുറ്റകൃത്യങ്ങള്‍ തടയാനുള്ള അന്താരാഷ്ട്ര കരാര്‍ പ്രകാരം യു.എ.ഇക്കും ഈജിപ്തിനും സഹകരിക്കാതെ പറ്റില്ല.

കേരളത്തിലെ സ്വര്‍ണക്കടത്ത് കേസ് അന്വേഷണവും നടപടികളും അന്താരാഷ്ട്ര തലത്തിലേക്ക്. കേസിലെ വിദേശ കറന്‍സിക്കടത്ത് അന്വേഷിച്ച് കസ്റ്റംസ് വിദേശ രാജ്യങ്ങളിലേക്കും നിയമനടപടി നീക്കുന്നു. ഇതോടെ സ്വര്‍ണക്കടത്തു കേസിലെ മറ്റൊരു ഘട്ടത്തിലേക്ക് അന്വേഷണവും നടപടികളും കടന്നു.

ഇതിന്‍റെ ഭാഗമായി, ഈജിപ്തുകാരനും യു.എ.ഇ കോണ്‍സുലേറ്റിലെ ജീവനക്കാരനുമായ ഖാലിദ് മൊഹമ്മദ് അലി ഷൗക്രിയെ വിദേശത്തുനിന്ന് വിട്ടുകിട്ടാന്‍ നടപടി തുടങ്ങി. കുറ്റകൃത്യങ്ങള്‍ തടയാനുള്ള അന്താരാഷ്ട്ര കരാര്‍ പ്രകാരം യു.എ.ഇക്കും ഈജിപ്തിനും സഹകരിക്കാതെ പറ്റില്ല.

ഇയാള്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ കസ്റ്റംസ് കോടതിയെ സമീപിച്ചു. യു.എ.ഇ, ഈജിപ്ത് രാജ്യങ്ങളുടെയും സഹകരണം തേടിയുള്ള നടപടിയോടെ സ്വര്‍ണക്കടത്ത് കേസ് അന്വേഷണം അന്താരാഷ്ട്ര തലത്തിലേക്ക് ഉയരുകയാണ്.

യു.എ.ഇ കോണ്‍സുലേറ്റില്‍ സാമ്പത്തിക വിഭാഗം മേധാവിയായിരുന്ന ഖാലിദ് മൊഹമ്മദ് അലി ഷൗക്രിയെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കണമെന്ന് സാമ്പത്തിക കുറ്റക്കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി. ഖാലിദിനെ കേസില്‍ മൂന്നാം പ്രതിയാക്കുകയാണ് ആവശ്യം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest