Categories
health national news

ശാസ്‌ത്രത്തിൽ വിശ്വസിച്ചു; മനുഷ്യൻ്റെ തലച്ചോറ് പ്രവർത്തിച്ചതാണ് കൊവിഷീൽഡ് വാക്‌സിൻ, ഗുണനിലവാരം ഉറപ്പുവരുത്തി എന്നതാണ് ഏക ആശ്വാസം

വർഷങ്ങൾ എടുത്ത് കണ്ടെത്തേണ്ട വാക്‌സിനാണ് മാസങ്ങൾക്കുള്ളിൽ നമ്മുടെ മുന്നിലെത്തി

മോഡേൺ മെഡിസിൻ മരുന്നുകൾക്ക് ഏതിനാണ് പാർശ്വഫലങ്ങൾ ഇല്ലാത്തത്. പാരസെറ്റമോൾ അടക്കം ഗുരുതര പാർശ്വഫലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതുതന്നെയാണ് മോഡേൺ മെഡിസിൻ മരുന്നുകളുടെ ആധികാരികതയും. ഒരു പാർശ്വഫലവും ഇല്ലാത്ത ഒരു മോഡേൺ മെഡിസിൻ മരുന്നുമില്ല. കഴിച്ചാൽ പാർശ്വഫലങ്ങൾ ഉണ്ടാകും എന്നല്ല. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നുള്ളതാണ് ആശ്വാസം.

കൊവിഷീൽഡ് വാക്‌സിന് പാർശ്വഫലങ്ങൾ ഉണ്ടാകില്ലെന്ന് ആരെങ്കിലും പറഞ്ഞിരുന്നോ. ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് തന്നെയാണ് തുടക്കം മുതൽ കമ്പനിയും ഇതുമായി ബന്ധപ്പെട്ട വിദഗ്‌ധരും പറഞ്ഞിരുന്നത്.

ഒരു മഹാമാരി ലോകം തന്നെ കീഴടക്കാൻ എത്തിയപ്പോൾ അതിനെ പ്രതിരോധിക്കാൻ മനുഷ്യൻ്റെ തലച്ചോറ് പ്രവർത്തിച്ചതാണ് കൊവീഷീൽഡ്..

വർഷങ്ങൾ എടുത്ത് കണ്ടെത്തേണ്ട വാക്‌സിനാണ് മാസങ്ങൾക്കുള്ളിൽ നമ്മുടെ മുന്നിലെത്തി. ശാസ്ത്രത്തിൻ്റെ വളർച്ച, അത് മാത്രം ആണ് അതിന് പിന്നിൽ. എന്തിന് കൊവിഷീൽഡ്, നവജാത ശിശുക്കൾക്ക് എടുക്കുന്ന വാക്‌സിനുകൾ, ടെറ്റനസ് ഇഞ്ചക്ഷൻ ഇതെല്ലാം പാർശ്വഫലങ്ങൾ ഉള്ളതാണ്.

കോടിക്കണക്കിന് വരുന്ന ആളുകൾ എടുക്കുന്ന മരുന്നിൽ ചുരുക്കം പേരിൽ നെഗറ്റീവ് ഇമ്പാക്ട് ഉണ്ടാക്കും. ശാസ്ത്രീയമായ ലബോറട്ടറികളിൽ പരിശോധിച്ച്‌ ഗുണനിലവാരം ഉറപ്പുവരുത്തിയ വാക്‌സിനുകൾ ആണിതെന്നതാണ് ഏക ആശ്വാസം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest