Categories
local news

കാലവര്‍ഷക്കെടുതി; കാസർകോട് ജില്ലയില്‍ ജൂലൈ എട്ട് മുതല്‍ 12 വരെ നശിച്ചത് 144.41 ഹെക്ടര്‍ കൃഷി;49.19 ലക്ഷം രൂപയുടെ കൃഷിനാശം

കാറഡുക്ക ബ്ലോക്കില്‍ 2.02 ലക്ഷം രൂപയുടെയും കാസര്‍കോട് ബ്ലോക്കില്‍ 0.73 ലക്ഷം രൂപയുടെയും നാശനഷ്ടം കണക്കാക്കി. മഞ്ചേശ്വരം ബ്ലോക്കില്‍ 19.40 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കി

കാസർകോട്: കാലവര്‍ഷക്കെടുതിയില്‍ ജൂലൈ എട്ട് മുതല്‍ 12 വരെ 144.41 ഹെക്ടര്‍ കൃഷി നശിച്ചു. 398 കര്‍ഷകര്‍ക്കായി 49.19 ലക്ഷം രൂപയുടെ കൃഷി നാശമുണ്ടായതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. വീണാറാണി അറിയിച്ചു. കനത്ത കാറ്റിലും മഴയിലും ടാപ്പിങ് നടത്തി വന്നിരുന്ന 72 റബ്ബര്‍ മരങ്ങള്‍, 391 കായ് ഫലമുള്ള തെങ്ങുകള്‍, 1508 കായ്ഫലമുള്ള കവുങ്ങുകള്‍, 30 കുലക്കാത്ത വാഴകള്‍, 3925 കുലച്ച വാഴകളും നശിച്ചു. റബ്ബര്‍ (1.44 ലക്ഷം), തെങ്ങ് (19.55 ലക്ഷം), കവുങ്ങ് (4.52 ലക്ഷം), വാഴ കുലക്കാത്തത് (0.12 ലക്ഷം), വാഴ കുലച്ചത് (23.55 ലക്ഷം).

12 റബ്ബര്‍ കര്‍ഷകര്‍ക്കായി 0.26 ഹെക്ടര്‍ കൃഷി നാശം നേരിട്ടു. 98 തെങ്ങ് കര്‍ഷകര്‍ക്കായി 35.48 ഹെക്ടര്‍ പ്രദേശത്ത് കൃഷി നാശം നേരിട്ടു. 149 അടക്കാ കര്‍ഷകര്‍ക്കായി 94.80 ഹെക്ടര്‍ പ്രദേശത്ത് കൃഷി നാശം നേരിട്ടു. 8 വാഴ കര്‍ഷകര്‍ക്കായി 0.10 ഹെക്ടര്‍ പ്രദേശത്ത് കുലക്കാത്ത വാഴകളും 131 കര്‍ഷകര്‍ക്കായി 13.77 ഹെക്ടര്‍ പ്രദേശത്ത് കുലച്ച വാഴകളും നശിച്ചു.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 22.41 ലക്ഷം രൂപയുടെ കൃഷി നാശം കണക്കാക്കി. കാറഡുക്ക ബ്ലോക്കില്‍ 2.02 ലക്ഷം രൂപയുടെയും കാസര്‍കോട് ബ്ലോക്കില്‍ 0.73 ലക്ഷം രൂപയുടെയും നാശനഷ്ടം കണക്കാക്കി. മഞ്ചേശ്വരം ബ്ലോക്കില്‍ 19.40 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കി. നീലേശ്വരം ബ്ലോക്കില്‍ 3.44 ലക്ഷം രൂപയുടേയും പരപ്പ ബ്ലോക്കില്‍ 1.19 ലക്ഷം രൂപയുടേയും നാശനഷ്ടം കണക്കാക്കി.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 1.66 ഹെക്ടര്‍ പ്രദേശത്ത് കൃഷിനാശം സംഭവിച്ചു. കാറഡുക്ക ബ്ലോക്ക് പരിധിയില്‍ 50.02 ഹെക്ടര്‍ പ്രദേശത്തും കാസര്‍കോട് ബ്ലോക്ക് പരിധിയില്‍ 0.17 ഹെക്ടര്‍ പ്രദേശത്തും മഞ്ചേശ്വരം ബ്ലോക്ക് പരിധിയില്‍ 80 ഹെക്ടര്‍ പ്രദേശത്തും കൃഷി നാശമുണ്ടായി.

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 12.47 ഹെക്ടര്‍ പ്രദേശത്തും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 0.09 ഹെക്ടര്‍ പ്രദേശത്തും കൃഷിനാശം സംഭവിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 87 കര്‍ഷകരും കാറഡുക്ക ബ്ലോക്കിലെ 56 കര്‍ഷകര്‍ക്കും കാസര്‍കോട് ബ്ലോക്കിലെ 32 കര്‍ഷകര്‍ക്കും മഞ്ചേശ്വരം ബ്ലോക്കിലെ 115 കര്‍ഷകര്‍ക്കും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 83 കര്‍ഷകര്‍ക്കും പരപ്പ ബ്ലോക്കിലെ 25 കര്‍ഷകര്‍ക്കും കൃഷി നാശം നേരിട്ടു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest