Categories
local news obitury

എം.എം നാസറിൻ്റെ വിയോഗം താങ്ങാവുന്നതിലും അപ്പുറം; കണ്ണീരോടെ വിടപറഞ് നാട്ടുകാർ ; പ്രവാസ ലോകത്തെത്തിന് നികത്താനാവാത്ത നഷ്ടം; കാരുണ്യ സ്പർശം ഇല്ലാതാകുമ്പോൾ

ഇതിനെല്ലാം പുറമെ സാമൂഹ്യ പ്രവർത്തന രംഗത്ത് അബുദബി ഇൻഡ്യൻ സ്ഥാനപതി കാര്യാലയത്തിന്‍റെ പ്രതിനിധി കൂടിയായിരുന്നു എം. എം നാസർ

കാസർകോട്: നാടിൻ്റെ സാമൂഹ്യ, സാംസ്കാരിക, കലാ, കായിക ജീവകാരുണ്യ രംഗത്ത് നിറഞ്ഞ് നിന്ന യുവ വ്യവസായി എം. എം നാസറിന് (47) നാട്ടുകാർ കണ്ണീരോടെ വിടചൊല്ലി. ഇന്ന് വൈകുന്നേരം നാല് മണിയോടെ അജാനൂർ കടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അദ്ദേഹത്തിൻ്റെ മൃതദേഹം ഖബറടക്കി.

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന എം. എം നാസർ ഞായറാഴ്ച പുലർച്ചെ അജാനൂരിലെ വസതിയിൽ വെച്ചാണ് മരണപ്പെട്ടത്. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്. ഗൾഫിൽവെച്ചു മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിലേക്ക് അയക്കാൻ എന്നും മുൻപന്തിയിലുണ്ടായിരുന്ന അദ്ദേഹം നിയമ സംബന്ധമായ പ്രശ്നങ്ങളിൽ കുടുങ്ങി കിടക്കുന്നവർക്കും ഒരു സ്വാന്തനമായിരുന്നു.

ഇതിനെല്ലാം പുറമെ സാമൂഹ്യ പ്രവർത്തന രംഗത്ത് അബുദബി ഇൻഡ്യൻ സ്ഥാനപതി കാര്യാലയത്തിന്‍റെ പ്രതിനിധി കൂടിയായിരുന്നു എം. എം നാസർ.

അബുദബി ഇൻഡ്യൻ ഇസ്ലാമിക് സെൻ്റർ കൾചറൽ ആൻഡ് റിലീഫ് സെക്രടറി, അബുദബി കെ. എം. സി. സി പബ്ലിക് റിലേഷൻ കൺവീനർ, അബുദബി എ. ഡി. എം. എസ് ട്രഷറർ, അബുദബി കാസർകോട് ജില്ലാ കെ. എം. സി. സി വൈസ് പ്രസിഡണ്ട്, കാഞ്ഞങ്ങാട് മണ്ഡലം കെ. എം. സി. സി പ്രസിഡണ്ട്, അജാനൂർ ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, അബുദബി സുന്നി സെന്റർ പ്രവർത്തക സമിതി അംഗം, അജാനൂർ കടപ്പുറം യു. പി സ്കൂൾ വികസന സമിതി ട്രഷറർ, കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാന യു. എ. ഇ കമ്മിറ്റി പ്രസിഡണ്ട്, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്, കാഞ്ഞങ്ങാട് സി.എച് സെന്റർ എന്നിവയുടെ പ്രവർത്തക സമിതിയംഗം, അജാനൂർ കടപ്പുറം റഹ്‍മാനിയ മുസ്‌ലിം ജുമാ മസ്ജിദ് യു. എ. ഇ കമിറ്റി പ്രസിഡണ്ട് തുടങ്ങി അനേകം പദവികൾ വഹിച്ചിട്ടുണ്ട്.

അജാനൂരിലെ എം. എം മൊയ്തീൻ കുഞ്ഞിയുടെയും – ഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ആഇശത് ശാഹിന കോട്ടിക്കുളം. മക്കൾ: നാശിഹ്, മുഹമ്മദ് നസീഹ്, ഫാത്വിമത് നശ, നസ്റ ഫാത്വിമത് (എല്ലാവരും വിദ്യാർഥികൾ). സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി ഖാദർ (ഉമ്മുൽ ഖുവൈൻ), ശംസുദ്ദീൻ, ഹാരിസ് (ഇരുവരും അബുദബി), റഹ്‌മത് ബീവി, ഹസീന.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest