Categories
Kerala news

നവകേരള സദസ് നാടിനും ജനങ്ങൾക്കും വേണ്ടിയാണ്; കൃത്യമായ ദിശാബോധം ഉള്ളവരാണ് മലയാളികൾ: മുഖ്യമന്ത്രി

ജനങ്ങളുടെ ഒരുമ ചിലർക്ക് ഇഷ്ടമില്ല, അങ്ങനെ ഒരു വിഭാഗം ഇവിടെ വളർന്നു വരുന്നു

നവകേരള സദസ് നാടിനും ജനങ്ങൾക്കുമുള്ളതാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭേദ ചിന്തകളില്ലാത്ത നാടാണ് കേരളമെന്നും കൃത്യമായ ദിശാബോധമുള്ളവരാണ് മലയാളികൾ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നവകേര സദസുമായി ബന്ധപ്പെട്ട് തിരൂരങ്ങാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നവകേരള സദസിന് രാഷ്ട്രീയമില്ല. ഈ മഹത്തായ പരിപാടിയിലേക്ക് വരാൻ എല്ലാ വിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നു. മുസ്ലിം ലീഗിലെ പലർക്കും വരണമെന്നുണ്ട്. എന്നാൽ യു.ഡി.എഫ് അനുകൂലിക്കാതെ മാറി നിൽക്കുകയാണ്.എന്നാൽ പലരും സ്വന്തം താത്പര്യത്തോടെ വരുമെന്നാണ് മനസിലാക്കുന്നത്” മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസിൽ ലഭിച്ച പരാതികൾ എല്ലാം ഗൗരവത്തോടെ ആണ് പരിഗണിക്കുക. നിവേദനകൾ എല്ലാം സ്വീകരിച്ച്‌ രസീത് നൽകുന്നുണ്ട്. അതാത് ഡിപ്പാർട്മെണ്ടുകൾ പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്തി പറഞ്ഞു.

“ജനങ്ങളുടെ ഒരുമ ചിലർക്ക് ഇഷ്ടമില്ല, അങ്ങനെ ഒരു വിഭാഗം ഇവിടെ വളർന്നു വരുന്നു. യഥാർത്ഥ ചരിത്രം മാറ്റിയെഴുതാൻ ശ്രമം നടത്തുന്നു. മഹാത്മാഗാന്ധി മരിച്ചതെങ്ങനെയെന്ന് പഠിപ്പിക്കുന്നില്ല. കൊന്നതാര് എന്ന് കുട്ടികൾ അറിയാൻ പാടില്ല.

സംഘപരിവാറിൻ്റെ അജണ്ടയ്ക്ക് വഴിപ്പെടാനില്ല എന്ന് തീരുമാനിച്ചു. കേന്ദ്ര സർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തി പാഠഭാഗങ്ങൾ തയ്യാറാക്കി. ഇത് സംഘപരിവാറിന് ഇഷ്ടമാവില്ല. പക്ഷെ, യഥാർത്ഥ ചരിത്രം കേരളത്തിൽ പഠിപ്പിക്കും.”- മുഖ്യമന്ത്രി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest