Categories
ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം; പ്രവാസി സംഘം100 കേന്ദ്രങ്ങളിൽ ധർണാ സമരം നടത്തി
കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ ങ്ങൾക്ക് മുന്നിലാണ് സമരം നടത്തിയത്.
Trending News
കാസർകോട്: ലക്ഷദ്വീപിൽ പുതുതായി നിയമിച്ച അഡ്മിനിസ്ട്രറെ പിൻവലിക്കുക, ദ്വീപ് ജനസമൂഹത്തോട് കേന്ദ്രം കാണിക്കുന്ന കിരാത നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രവാസി സംഘം 100 കേന്ദ്രങ്ങളിൽ ധർണാ സമരം സംഘടിപ്പിച്ചു. പെട്രോൾ, ഡീസൽ, ഗ്യാസ് വില വാർദ്ധനവ് പിൻവലിക്കുയും 50 രൂപക്ക് പെട്രോൾ ഡീസൽ നൽകുമെന്ന ബി.ജെ.പി തെരെഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുക എന്നീ ആവശ്യങ്ങളും ധർണാ സമരത്തിൽ ഉന്നയിച്ചു.
Also Read
കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ ങ്ങൾക്ക് മുന്നിലാണ് സമരം നടത്തിയത്. ബേക്കൽ ഫോർട്ട് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന സമരം സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ദാമോദരൻ അധ്യക്ഷനായി. വാസു മൊട്ടംചിറ, കുഞ്ഞമ്പു, ശ്രീധരൻ, പ്രദീപ് കാട്ടാംപള്ളി, ഫയാസ് അഹ്‌മദ് തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി പി.ചന്ദ്രൻ കൊല്ലങ്കോട് പോസ്റ്റ് ഓഫീസിലും പ്രസിഡന്റ് ജലീൽ കാപ്പിൽ ഉദുമ പോസ്റ്റ് ഓഫീസിലും സംസ്ഥാന കമ്മിറ്റി അംഗം രാജേന്ദ്രൻ രാവണ്ടേശ്വരം പോസ്റ്റ് ഓഫീസിലും ജില്ലാ ട്രെഷർ പി പി സുധാകരൻ ഉദിനൂർ പോസ്റ്റ് ഓഫീസിലും ഉദ്ഘാടനം ചെയ്തു പ്രസംഗിച്ചു.
Sorry, there was a YouTube error.