Categories
national news trending

രാമേശ്വരം കഫേ സ്‌ഫോടന കേസ്; ഉപേക്ഷിച്ച തൊപ്പിയില്‍ നിന്ന് പ്രതിയുടെ മുടിയുടെ സാമ്പിളുകള്‍, രണ്ടുപേർ കൂടി എൻ.ഐ.എ കസ്റ്റഡിയിൽ

സ്‌ഫോടനത്തില്‍ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു.

ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടന കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി കസ്റ്റഡിയിൽ എടുത്തതായി എൻ.ഐ.എ. ഇവർക്ക് സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്ന് എൻ.ഐ.എ പറഞ്ഞു. എവിടെ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് എൻ.ഐ.എ വ്യക്തമാക്കിയിട്ടില്ല.

അന്വേഷണ ഏജൻസികളും എൻ.ഐ.എയും സംസ്ഥാന സ്‌പെഷ്യല്‍ വിങ്ങും വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം ഊർജ്ജിതമാക്കി എങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ നേരത്തെ തന്നെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

ബംഗളുരുവിലെ മതപഠന കേന്ദ്രത്തിന് സമീപം ഉപേക്ഷിച്ച തൊപ്പിയില്‍ നിന്ന് പ്രതിയുടെ മുടിയുടെ സാമ്പിളുകള്‍ ലഭിച്ചിരുന്നെന്നും ഇവ ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും എൻ.ഐ.എ പറഞ്ഞു. സ്ഫോടനം നടത്തുന്നതിന് രണ്ടുമാസം മുമ്പ് പ്രതികള്‍ അയല്‍ സംസ്ഥാനങ്ങളിലാണ് താമസിച്ചിരുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

മാർച്ച്‌ ഒന്നിനാണ് ബ്രൂക്ക്ഫീല്‍ഡ് ഏരിയയിലെ ഇൻ്റെർനാഷണല്‍ ടെക്‌നോളജി പാർക്ക് ലിമിറ്റഡ് റോഡിലെ രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest