Categories
articles local news

ഞങ്ങളുടെ ജില്ലക്കും ഒരു കലക്ടർ വേണം എന്ന ആവശ്യം കാസർക്കോട്ടെ ജനങ്ങൾക്ക്‌ ഉണ്ടായ ഒരു കാലം ഉണ്ടായിരുന്നു

എന്തുകൊണ്ടും കളക്ടർ എന്ന രീതിയിൽ പലയിടത്തും ഡോ സജിത്ത് ബാബു മികച്ചു നിന്നിട്ടുണ്ട്.ഒരു കളക്ടർക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമെന്ന് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്.

ഷഹീൻ തളങ്കര

ഞങ്ങളുടെ ജില്ലക്കും ഒരു കലക്ടർ വേണം എന്ന ആവശ്യം കാസർക്കോട്ടെ ജനങ്ങൾക്ക്‌ ഉണ്ടായ ഒരു കാലം ഉണ്ടായിരുന്നു. അങ്ങനെയാണ് ഡോ: സജിത്ത് ബാബു കാസർകോട് കളക്ടറായി നിയമിതനാകുന്നത്.. പറയുമ്പോൾ നല്ല വശങ്ങളും ചീത്ത വശങ്ങളും പറയണമല്ലോ. 2016 മുതൽ കലക്ടറേറ്റിൽ കെട്ടിക്കിടന്ന മുപ്പതിനായിരത്തോളം ഫയലുകൾ തീർപ്പ് കൽപ്പിച്ചു.നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. അതിൽ പലതും പ്രാബല്യത്തിൽ വരുത്തി. ജനങ്ങൾക്കിടയിൽ നല്ല രീതിയിൽ ഇറങ്ങി പ്രവർത്തിച്ചു.എന്തുകൊണ്ടും കളക്ടർ എന്ന രീതിയിൽ പലയിടത്തും ഡോ സജിത്ത് ബാബു മികച്ചു നിന്നിട്ടുണ്ട്.ഒരു കളക്ടർക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമെന്ന് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്.

പക്ഷേ പലപ്പോഴും അദ്ദേഹം എടുക്കുന്ന ചില തീരുമാനങ്ങൾ അല്ലെങ്കിൽ കുറച്ചു വാക്കുകൾ പലരുടെയും മനസ്സിന് വല്ലാണ്ട് വിഷമിപ്പിച്ചിട്ടുണ്ട് അതിലൊന്ന്കാ സർകോടിന്‍റെ മണ്ണിൽ മാലിന്യത്തിനു വരെ മതമുണ്ടെന്ന് പറഞ്ഞു. അത് അപ്പോൾ തന്നെ അങ്ങനെയല്ല എന്ന് തിരുത്തിയ ആ സുഹൃത്തിന്‍റെ വാക്കുകൾ ഇന്നും മനസ്സിലുണ്ട് . കോവിഡിനെ ആദ്യ വരവിൽ കോവിഡ് പരത്തി എന്നുപറഞ്ഞ് പരസ്യമായി നിന്നെ ഞാൻ ഗൾഫ് കാണിക്കില്ല എന്ന് മാധ്യമങ്ങൾക്കുമുന്നിൽ വിളിച്ചു പറഞ്ഞു.

എന്തുകൊണ്ടും എന്നും ജില്ലയെ നെഞ്ചിലേറ്റിയ ഒരുപാട് സന്നദ്ധസംഘടനകളും പ്രവർത്തകരും ഉള്ളതുകൊണ്ടാണ് കോവിഡ് എന്ന മഹാമാരിക്കെതിരെ നമുക്ക് ശക്തമായി പൊരുതാൻ പറ്റിയിട്ടുള്ളത്. അതു മനസ്സിലാക്കാതെ പലയിടത്തും സന്നദ്ധസേവകരുടെ യാതൊരു ആവശ്യവും ഇവിടെ ആവശ്യമില്ല എന്നു പറയുകയും അവരെയൊക്കെ അടിച്ചോടിക്കുകയും ചെയ്തതും നമ്മുടെ സ്വന്തം കളക്ടറാണ്. ഒരു സാധാരണ പോലീസുകാരൻ ചെയ്യേണ്ട ജോലി ഒരു കളക്ടർ നേരിട്ട് ഏറ്റെടുത്തു വഴിയിൽ പോകുന്ന ആളുകളെ വരെ ലാത്തി കൊണ്ട് അടിച്ചു ഓടിച്ചു.

കോവിഡ് പടർന്നു പിടിച്ചു കസബ കടപ്പുറത്ത് പട്ടിണി യുമായി കഴിഞ്ഞ മത്സ്യത്തൊഴിലാളികൾക്ക് ഫിഷറീസ് വകുപ്പ് ഭക്ഷണ കിറ്റ് വിതരണം ചെയ്തപ്പോൾ അവിടെ ഒരൊറ്റ കിറ്റും നൽകിപ്പോകരുത് എന്ന് പറഞ്ഞതായി ആരോപണം ഉണ്ടായി . ജില്ലയിൽ സഞ്ചരിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന കലക്ടറുടെ ഉത്തരവ് വിചിത്രമായി തോന്നി. അവസാനം അദ്ദേഹത്തിന് തന്നെ തിരുത്തേണ്ടിവന്നു
കോവിഡിന് വേണ്ടി വളരെ കുറഞ്ഞ സമയം കൊണ്ട് ടാറ്റ യുമായി സഹകരിച്ച് ഒരു കോവിഡ് ആശുപത്രി നമുക്ക് നിർമ്മിച്ചു നൽകി പക്ഷേ അതിൽ കക്കൂസ് മാലിന്യം കളയാനുള്ള സൗകര്യമോ ഫയർ ആന്റ് സേഫ്റ്റി ഇല്ലായെന്ന് ഓർമിപ്പിക്കുന്നു.

ബാംബൂ സിറ്റി എന്ന പേരിൽ പല പഞ്ചായത്തുകളിലും നിരവധി മുള തൈകൾ വളരെ ആഘോഷപൂർവ്വം നട്ടുപിടിപ്പിച്ചു അതിൽ ഇന്ന് ചിലത് മാത്രമേ മുളച്ചിട്ടുള്ളൂ അല്ലെങ്കിൽ മുളപ്പിച്ചിട്ടുള്ളൂ. പലപ്പോഴും നമുക്ക് തോന്നിയിട്ടുണ്ട് കാസർകോട് ജില്ല കാസര്‍കോട് നഗരം മാത്രമാണോ എന്ന്. എന്തിരുന്നാലും അദ്ദേഹത്തിന് പുതിയ പോസ്റ്റിൽ നല്ല നിലയിൽ ജോലി ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും സന്തോഷത്തോടെ യാത്രയപ്പ് നേരുകയും ചെയ്യുന്നു. ശ്രീമതി സ്വാഗത് ഭണ്ഡാരി രണ്‍ബീര്‍ചന്ദ് പുതിയ ജില്ലാ കളക്ടറായിചാർജെടുക്കുകയാണ്.അവര്‍ക്കുംകാസർകോടിന്‍റെ സമഗ്ര വികസനത്തിനും നന്മയ്ക്കുവേണ്ടി പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest