Categories
Kerala news trending

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം, വിശദമായി അറിയാം

പൊലീസ് പരിശോധന പൂര്‍ത്തിയായ ശേഷം ജി.ഡി എന്‍ട്രി അനുവദിക്കും

തിരുവനന്തപുരം: വാഹനാപകടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ വരാതെ തന്നെ ജി.ഡി എന്‍ട്രി ലഭിക്കുന്നതിന് പൊലീസിൻ്റെ മൊബൈല്‍ ആപ്പായ പോൾ ആപ്പില്‍ സൗകര്യം.

സേവനം തികച്ചും സൗജന്യമാണ്

സേവനം ലഭ്യമാകാന്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒ.ടി.പി മൊബൈലില്‍ വരും. പിന്നെ, ആധാര്‍ നമ്പര്‍ നല്‍കി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഒരിക്കല്‍ റജിസ്‌ട്രേഷന്‍ നടത്തിയാല്‍ പൊലീസുമായി ബന്ധപ്പെട്ട ഏത് സേവനങ്ങള്‍ക്കും ഇതുമതി.

പൊലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റ്:

വാഹനാപകടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറല്‍ ഡയറി) എന്‍ട്രി ആവശ്യമായി വരാറുണ്ട്. സ്റ്റേഷനില്‍ വരാതെ തന്നെ ജി.ഡി. എന്‍ട്രി ലഭിക്കുന്നതിന് കേരള പോലീസിൻ്റെ മൊബൈല്‍ ആപ്പായ പോല്‍ ആപ്പില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സേവനം തികച്ചും സൗജന്യമാണ്.

സേവനം ലഭ്യമാകാന്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒ.ടി.പി. മൊബൈലില്‍ വരും. പിന്നെ, ആധാര്‍ നമ്പര്‍ നല്‍കി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഒരിക്കല്‍ റജിസ്‌ട്രേഷന്‍ നടത്തിയാല്‍ പൊലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങള്‍ക്കും അതുമതി.

വാഹനങ്ങളുടെ ഇന്‍ഷൂറന്‍സിന് ജി.ഡി എന്‍ട്രി കിട്ടാന്‍ ഇതിലെ Request Accident G.D എന്ന സേവനം തെരെഞ്ഞെടുത്ത്

പേര്, ജനനത്തീയതി, മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇ-മെയില്‍, മേല്‍വിലാസം എന്നിവ നല്‍കി തിരിച്ചറിയല്‍ രേഖ അപ്ലോഡ് ചെയ്യേണ്ടതാണ്. അതിന് ശേഷം ആക്‌സിഡണ്ട് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുകയും സംഭവത്തിൻ്റെ ഫോട്ടോ അപ്ലോഡ് ചെയ്യുകയും വേണം. വാഹനത്തിൻ്റെ വിവരങ്ങള്‍ കൂടി നല്‍കി അപേക്ഷ സബ്‌മിറ്റ്‌ ചെയ്യാവുന്നതാണ്.

അപേക്ഷയിന്മേല്‍ പൊലീസ് പരിശോധന പൂര്‍ത്തിയായ ശേഷം ജി.ഡി എന്‍ട്രി അനുവദിക്കും. അത് ആപ്പില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌ത്‌ പ്രിന്റ് എടുക്കാവുന്നതാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ വാഹനം പരിശോധിച്ച ശേഷമായിരിക്കും സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്.

ഈ സേവനം കേരള പൊലീസിൻ്റെ തുണ വെബ്‌ പോര്‍ട്ടലിലും ലഭ്യമാണ്. പോൾ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്: https://play.google.com/store/apps/details…

കേരള പോലീസിൻ്റെ തുണ പോര്‍ട്ടലിലേയ്ക്കുള്ള ലിങ്ക്: https://thuna.keralapolice.gov.in

Follow KERALA POLICE Whatsapp Channel: https://whatsapp.com/channel/0029VaGkRxoD8SE0GjvKQn2s

പൊതു ജനങ്ങള്‍ക്കായി കേരള പൊലീസ് ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഇതുസംബന്ധിച്ച്‌ വിശദമായ കുറിപ്പോടെ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest