Categories
national news

മെയ് മാസത്തില്‍ ഇന്ത്യയിൽ ബാങ്കുകള്‍ പതിനാല് ദിവസത്തേക്ക് അടച്ചിടും; സംസ്ഥാനത്തെ ആശ്രയിച്ച്‌ അവധി ദിനങ്ങള്‍ വ്യത്യാസപ്പെടാം

സാമ്പത്തിക ഇടപാടുകള്‍ ബാങ്ക് അവധി ദിവസം ചെയ്യാൻ പ്ലാൻ ചെയ്‌താല്‍ അബദ്ധമാകും

മെയ് മാസത്തില്‍ ഇന്ത്യയിൽ എമ്പാടുമുള്ള ബാങ്കുകള്‍ 14 ദിവസത്തേക്ക് അടച്ചിടും. അതുകൊണ്ട് സമയബന്ധിതമായിചെയ്‌തു തീർക്കേണ്ട സാമ്പത്തിക ഇടപാടുകള്‍ ബാങ്ക് അവധി ദിവസം ചെയ്യാൻ പ്ലാൻ ചെയ്‌താല്‍ അബദ്ധമാകും.

അതിനാല്‍ ബാങ്ക് ഏതൊക്കെ ദിവസങ്ങളില്‍ അടഞ്ഞു കിടക്കുമെന്ന് മനസിലാക്കണം. ഇതില്‍ രണ്ടാമത്തെയും നാലാമത്തെയും ശനി, ഞായർ ദിവസങ്ങളിലെ അവധിയും നെഗോഷ്യബിള്‍ ഇൻസ്ട്രുമെണ്ട് ആക്ടില്‍ ലിസ്റ്റ് ചെയ്‌തിരിക്കുന്ന ഒമ്പത് അവധികളും ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ ആശ്രയിച്ച്‌ അവധി ദിനങ്ങള്‍ വ്യത്യാസപ്പെടാം.

2024 മെയ് മാസത്തിലെ ബാങ്ക് അവധി ദിനങ്ങളുടെ ലിസ്റ്റ് ചുവടെ:

മെയ് 1 (ബുധൻ): മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, അസം, തെലങ്കാന, ആന്ധ്രാപ്രദേശ്, മണിപ്പൂർ, പശ്ചിമ ബംഗാള്‍, ഗോവ, ബിഹാർ, കേരളം എന്നിവിടങ്ങളില്‍ മഹാരാഷ്ട്ര ദിനം / മെയ് ദിനം (തൊഴിലാളി ദിനം) പ്രമാണിച്ച്‌ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.

മെയ് 5 (ഞായർ) ബാങ്ക് അവധി

മെയ് 7 (ചൊവ്വ): ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിനെ തുടർന്ന് ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടച്ചിടും.

മെയ് 8 (ബുധൻ): രവീന്ദ്രനാഥ ടാഗോറിൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച്‌ പശ്ചിമ ബംഗാളിലെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.

മെയ് 10 (വെള്ളി): ബസവ ജയന്തി / അക്ഷയ തൃതീയ പ്രമാണിച്ച്‌ കർണാടകയിലെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.

മെയ് 11 (രണ്ടാം ശനിയാഴ്‌ച) ബാങ്ക് അവധി

മെയ് 12 (ഞായർ) ബാങ്ക് അവധി

മെയ് 13 (തിങ്കള്‍): ലോക്‌സഭാ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ജമ്മു കശ്മീരിലെ ബാങ്കുകള്‍ അടച്ചിടും.

മെയ് 16 (വ്യാഴം): സംസ്ഥാന ദിനത്തോട് അനുബന്ധിച്ച്‌ സിക്കിമിലെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.

മെയ് 19 (ഞായർ) ബാങ്ക് അവധി

മെയ് 20 (തിങ്കള്‍): 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് മഹാരാഷ്ട്രയിലെ ബാങ്കുകള്‍ അടച്ചിടും.

മെയ് 23 (വ്യാഴം): ത്രിപുര, മിസോറാം, മധ്യപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ് സംസ്ഥാനം, ജമ്മു കശ്മീർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാള്‍, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ന്യൂഡല്‍ഹി, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു എന്നിവിടങ്ങളിലെ ബാങ്കുകള്‍ ബുദ്ധ പൗർണിമയ്ക്ക് അടച്ചിടും.

മെയ് 25 (ശനി): നസ്‌റുല്‍ ജയന്തി, ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ത്രിപുരയിലും ഒഡീഷയിലും ബാങ്കുകള്‍ അടച്ചിടും.

മെയ് 26 (ഞായർ) ബാങ്ക് അവധി. ഇങ്ങനെയാണ് മെയ് മാസത്തിൽ ബാങ്കുകൾക്ക് അവധി ഉണ്ടാകുക.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest