Trending News
വിദ്യാനഗർ ശിശു സൗഹൃദ പോലീസും പി.ബി.എം ഹയർ സെക്കൻ്ററി സ്കൂളിലെ റെഡ് ക്രോസ് യൂണീറ്റും ചേർന്ന് എടനീർ ചെമ്പയിൻ നിവാസികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു
ബാഫഖി തങ്ങൾ, ശിഹാബ് തങ്ങൾ സ്മരണികകളുടെ പുനർ സമർപ്പണം കാസർകോട് നടത്തി; ഇ.ടി.മുഹമ്മദ് ബഷീർ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു
സ്കൂൾ കലോത്സവം നാടൊരുമിച്ച് വിജയിപ്പിക്കും; കാഞ്ഞങ്ങാട് എം.എൽ.എ ഇ.ചന്ദ്രശേഖരൻ
പ്രായമാകുന്തോറും ശരീരത്തിന് ശരിയായി പ്രവര്‍ത്തിക്കാനുള്ള കഴിവ് കുറഞ്ഞുവരുന്നു. അതിനാല്‍, നമ്മുടെ ശരീരത്തിൻ്റെ കഴിവുകള്‍ സംരക്ഷിക്കുന്നതിനുള്ള വഴികള്‍ ചെയ്യേണ്ടതുണ്ട്. പ്രായം മൂലമുണ്ടാകുന്ന ചില മാറ്റങ്ങള്‍ ഒഴിവാക്കാനാകാത്തത് ആണെങ്കിലും, പ്രായമാകുന്നതിൻ്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ നമുക്ക് കഴിയും.
Also Read
ജീവിതശൈലിയില്‍ സജീവമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് അത് വിജയകരമായി ചെയ്യാന്‍ കഴിയും. ഈ മാറ്റങ്ങള്‍ ഏത് പ്രായത്തിലും നടപ്പിലാക്കാം. അമ്പത് വയസ്സിനുശേഷം ആരോഗ്യം സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യരുത്. അമ്പതിനുശേഷം ആരോഗ്യകരമായ ജീവിതത്തിന് ഈ തെറ്റുകള്‍ ജീവിതത്തില്‍ നിന്ന് ഒഴിവാക്കണം.
അമ്പത് വയസ്സിനുശേഷം നിങ്ങള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഇതാണ്:
പരിശോധന നടത്താതിരിക്കുന്നത്
പ്രായം കൂടുന്നതോടെ ശരീരം പലവിധത്തിലുള്ള അസുഖങ്ങളും കാണിക്കുന്നു. അവയവങ്ങളുടെ പ്രവര്‍ത്തന ക്ഷമത കുറഞ്ഞുവരുന്നു. നിങ്ങളുടെ അമ്പതുകളില്‍ കാന്‍സര്‍ സ്ക്രീനിംഗ് ടെസ്റ്റുകളും നടത്തേണ്ടതുണ്ട്. ആയുസ്സ് കുറയ്ക്കുന്ന രോഗങ്ങളെ തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം അവ നേരത്തേ കണ്ടുപിടിക്കുക എന്നതാണ്. വന്‍കുടല്‍ കാന്‍സര്‍, സ്തന, പ്രോസ്റ്റേറ്റ് ക്യാന്‍സറുകള്‍ എന്നിവ പരിശോധിക്കുക. കൊളസ്ട്രോളിൻ്റെ അളവും രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയും ഇടയ്ക്കിടെ പരിശോധിക്കുക.
ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത്
നല്ല ആരോഗ്യത്തിനും ദീര്‍ഘായുസ്സിനുമായി നല്ല ഉറക്കവും അത്യാവശ്യമാണ്. ഗുണനിലവാരം ഇല്ലാത്ത ഉറക്കം ശരീരഭാരം, പ്രമേഹം, കാന്‍സര്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, വിഷാദം, ഡിമെന്‍ഷ്യ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം, ഉറക്കത്തില്‍ ശരീരം സ്വയം നന്നാക്കുന്നു, ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ തുടച്ചുനീക്കുന്നു. കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുകയും മെറ്റബോളിസം കാലിബ്രേറ്റ് ചെയ്യുകയും ചെയ്യുന്നു. നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന് ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ രാത്രിയില്‍ ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശുപാര്‍ശ ചെയ്യുന്നു. ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണുക.
വ്യായാമത്തിൻ്റെ അഭാവം
നല്ല ആരോഗ്യത്തിന് വ്യായാമത്തിൻ്റെ പങ്ക് പ്രധാനമാണ്. ഏതുപ്രായത്തിലും വ്യായാമം നല്ലതാണ്. പ്രായമാകുന്തോറും നല്ലൊരു വ്യായമശീലം വളര്‍ത്തിയെടുക്കുന്നത് മുന്നോട്ടുള്ള ജീവിതത്തിന് മുതല്‍ക്കൂട്ടാണ്. വേണമെങ്കില്‍, മെറ്റബോളിസം കൂട്ടാനും ശരീരഭാരം കുറയ്ക്കാനും ശക്തി പരിശീലനം പോലുള്ള വ്യായാമങ്ങള്‍ മികച്ചതാണ്. അമ്പത് വയസ്സിനുശേഷം, ഇത് എല്ലുകളുടെ ആരോഗ്യത്തിൻ്റെ താക്കോലായി മാറുന്നു. 40 വയസ്സാകുമ്പോള്‍ തന്നെ അസ്ഥികളുടെ സാന്ദ്രത പ്രതിവര്‍ഷം ഒരു ശതമാനം കുറയുന്നു. ഭാരോദ്വഹനം പോലുള്ള വ്യായാമങ്ങള്‍ അസ്ഥികളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കുന്നു.
പല്ലിൻ്റെ ആരോഗ്യം അവഗണിക്കുന്നത്
പ്രായമാകുന്നതോടെ പല്ലിൻ്റെ ആരോഗ്യം പതിയെ ക്ഷയിച്ചു തുടങ്ങും. പ്രായമാകുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് പല്ലിന് ചുറ്റുമുള്ള എല്ലുകളേയും മോണകളേയും ബാധിക്കുന്ന പെരിയോഡോൻ്റെല് രോഗം. ഹൃദ്രോഗം, സ്ട്രോക്ക്, പ്രമേഹം തുടങ്ങിയ മറ്റ് ആരോഗ്യ പ്രശ്നങ്ങളുമായി പീരിയോണ്‍ഡല്‍ രോഗം നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.അമ്പത് വയസ് കഴിഞ്ഞവര്‍ അവരുടെ പല്ലിൻ്റെ ആരോഗ്യം കാര്യമായി ശ്രദ്ധിക്കുക. ദന്തരോഗവിദഗ്ദ്ധനെ കാണുക.
മാനസികാരോഗ്യം ശ്രദ്ധിക്കാതിരിക്കുന്നത്
മാനസികാരോഗ്യവും കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. പ്രായം കൂടുന്നതനുസരിച്ച് ഉത്കണ്ഠയും വിഷാദവും പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ പ്രത്യക്ഷപ്പെടാം. ലക്ഷണങ്ങള്‍ സൂക്ഷ്മമായിരിക്കാം. കോപം, ക്ഷീണം, അല്ലെങ്കില്‍ ഉറക്കക്കുറവ് എന്നിവ അനുഭവപ്പെടുക ആണെങ്കില്‍ ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടുക.
നല്ല ഭക്ഷണം കഴിക്കാതിരിക്കുന്നത്
ആരോഗ്യകരമായ സമീകൃതാഹാരം കഴിക്കുന്നത് ആരോഗ്യമുള്ള ഹൃദയത്തിനും ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനുമുള്ള വഴിയാണ്. നല്ല ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ ഈ ഭക്ഷണശീലം ശ്രദ്ധിക്കുക.
പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും പരമാവധി കഴിക്കാന്‍ ശ്രമിക്കുക, പാലുല്‍പ്പന്നങ്ങള്‍, പൗള്‍ട്രി, സീഫുഡ്, സോയാബീന്‍ തുടങ്ങിയ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക, വെണ്ണ, ക്രീം, തുടങ്ങിയ അനാരോഗ്യകരമായ കൊഴുപ്പുകള്‍ ഒഴിവാക്കുക. ഓട്സ്, ബ്രൗണ്‍ റൈസ് തുടങ്ങിയ ധാന്യങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
മദ്യപാന ശീലം
പുകവലിയും മദ്യപാനവും ഏത് പ്രായക്കാരായാലും ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്രായമാകുമ്പോള്‍, പുകവലിയും മദ്യപാനവും നേരിടാനുള്ള ശരീരത്തിൻ്റെ കഴിവ് കുറയുന്നു. പുകവലി ശ്വാസകോശത്തിൻ്റെ ശേഷിയെ വഷളാക്കുന്നു, ഇത് ഹൃദയത്തെ കൂടുതല്‍ ബാധിക്കുന്നു. കൂടാതെ, പുകവലി ശരീരത്തിൻ്റെ എല്ലാ അവയവങ്ങളുടെയും തളര്‍ച്ചയ്ക്ക് കാരണമാകുന്നു. മദ്യപാനം കരളിന് കേടുപാടുകള്‍ വരുത്തുകയും രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ് എന്നിവ പോലുള്ള ഹൃദയ സംബന്ധമായ വിവിധ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അമ്പത് കഴിഞ്ഞാല്‍ ആരോഗ്യം സംരക്ഷിക്കാനായി ഈ ദുശീലങ്ങള്‍ ഉപേക്ഷിക്കണം.
Sorry, there was a YouTube error.