Categories
തിങ്കളാഴ്‌ച നിശ്ചയം മികച്ച മലയാള സിനിമ; അഭിമാനിക്കാം കാസർകോടിനും, നടൻ സൂര്യ, അജയ് ദേവ്ഗൺ, നടി അപർണ ബാലമുരളി, സഹനടൻ ബിജുമേനോൻ, മലയാളം വാരിക്കൂട്ടി
ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്, ഫീച്ചര്‍ ഫിലിം വിഭാഗം, നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗം തുടങ്ങിയാണ് ചലച്ചിത്ര അവാര്‍ഡുകള്‍
Trending News
ന്യൂ ഡെൽഹി /കാസർകോട്: 68 -മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളത്തിന് മികച്ച നേട്ടമുണ്ടാക്കാനായി. സൂര്യയും (സുരറൈ പോട്ര്) അജയ് ദേവ്ഗണും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. അപർണ ബാലമുരളി (സുരാരെ പോട്ര്) മികച്ച നടിയായി. അയ്യപ്പനും കോശിയിലൂടെ സച്ചി മികച്ച സംവിധായകനായി. ബിജു മേനോനാണ് മികച്ച സഹനടൻ. നഞ്ചിയമ്മ മികച്ച ഗായികയായി. സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത തിങ്കളാഴ്‌ച നിശ്ചയമാണ് മികച്ച മലയാള സിനിമ.
Also Read
മികച്ച മലയാള ചിത്രം: തിങ്കളാഴ്‌ച നിശ്ചയം, പ്രത്യേക ജൂറി പുരസ്‌കാരം: സെംഖോര്‍. തിരക്കഥ: മണ്ഡേല. സംഗീത സംവിധാനം: തമന്‍ (അല വൈകുണ്ഠപുരം ലോ), ജീവി പ്രകാശ് (സുരാരെ പോട്ര്), സംഘട്ടന സംവിധാനം: മാഫിയാ ശശി, രാജശേഖര്‍ (അയ്യപ്പനും കോശിയും), എഡിറ്റിംഗ്: ശ്രീകര്‍ പ്രസാദ്.
മികച്ച വിദ്യാഭ്യാസ ചിത്രം – ഡ്രീമിംഗ് ഓഫ് വേര്‍ഡ്‌സ് (മലയാളം, സംവിധായകന്‍ നന്ദന്‍). കാവ്യപ്രകാശ് സംവിധാനം ചെയ്ത വാങ്കിന് ജൂറി നിര്‍ദ്ദേശം. ഛായാഗ്രഹണം: നിഖില്‍ എസ്.പ്രവീണ്‍ (ശബ്ദിക്കുന്ന കലപ്പ), നോണ്‍ ഫീച്ചര്‍ ഫിലം: ടെസ്റ്റിമണി ഓഫ് അന്ന, മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ചിത്രം: ബ്രിഗേ, പ്രീതം സിംഗ്. സിനിമാ സംബന്ധിയായ പുസ്തകം: ദി ലോംഗസ്റ്റ് കിസ് (കിശ്വര്‍ ദേശായി).
ഈ വര്‍ഷം 30 ഭാഷകളിലായി 305 ഫീച്ചര്‍ ഫിലിമുകള്‍ എന്‍ട്രികളായി ലഭിച്ചപ്പോള്‍ നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 28 ഭാഷകളിലായി 148 ചിത്രങ്ങള്‍ എന്‍ട്രിയായി ലഭിച്ചു.
ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്, ഫീച്ചര്‍ ഫിലിം വിഭാഗം, നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗം തുടങ്ങി അഞ്ച് വിഭാഗങ്ങളിലായാണ് 68 -മത് ചലച്ചിത്ര അവാര്‍ഡുകള്‍ നല്‍കുന്നത്.
വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തിനെ പ്രതിനിധീകരിച്ച് വിജി തമ്പി ജൂറിയിലുണ്ട്.
സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശ് തെരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. ഈ വിഭാഗത്തിൽ പ്രത്യേക പുരസ്‌കാരം ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ സ്വന്തമാക്കി. 2020ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് അവാർഡിനായി പരിഗണിക്കുന്നത്.
Sorry, there was a YouTube error.