Categories
articles news

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ കോള്‍ വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍; അപകടകരമായ നീക്കം എന്ന മുന്നറിയിപ്പുമായി ടെലികോം കമ്പനികള്‍; എന്താണ് ഈ രാജ്യത്ത് സംഭവിക്കുന്നത്?

ഇത്തരത്തില്‍ വിവരശേഖരണത്തിന് ഒരു കാരണം വേണം. അല്ലാത്ത പക്ഷം ഇത് ഒരു ഏകപക്ഷീയമായ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവുമാണ്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സംസ്ഥാനങ്ങളിലെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ കോള്‍ വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ കേന്ദ്ര നിര്‍ദ്ദേശം അപകടമാണെന്ന മുന്നറിയിപ്പുമായി ടെലികോം കമ്പനികള്‍ രംഗത്തെത്തി. ഇത് ജനങ്ങളുടെ സ്വകാര്യതയെ ഇല്ലാതാക്കുമെന്നും ഇവര്‍ മുഴുവന്‍ സമയവും സര്‍ക്കാര്‍ നിരീക്ഷണത്തിവാന്‍ വഴിവെക്കുമെന്നാണ് ടെലി കോം കമ്പനികള്‍ പറയുന്നത്. ഒപ്പം കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശത്തിനെതിരെ കോണ്‍ഗ്രസ് എം.പി മാണിക്കം ടാഗോര്‍ പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

കേരളം ,ദല്‍ഹി, ആന്ധ്രപ്രദേശ്, ഹരിയാന, ഹിമാചല്‍പ്രദേശ് , ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെയും ജമ്മുകശ്മീരിലെയും മൊബൈല്‍ ഉപയോക്താക്കളുടെ കോള്‍ വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനാണ് കേന്ദ്ര നിര്‍ദ്ദേശം. കുറച്ചു നാളുകളായി ഈ ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ ജനുവരിയിലും ഫെബ്രുവരിയിലും വലിയ തോതിലുള്ള ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്, പേരുവെളിപ്പെടുത്താത്ത ഒരു മുതിര്‍ന്ന ടെലികോം ഓപറേറ്റര്‍ പറഞ്ഞു.

ഫെബ്രുവരി 12 ന് രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റേര്‍സിനെ പ്രതിനിധാനം ചെയ്യുന്ന സെല്ലുലര്‍ ഓപറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം സെക്രട്ടറിയായ അന്‍ഷു പ്രകാശിന് പരാതി നല്‍കികിയിരുന്നു. ഈ നീക്കം അപകടകരമാണെന്നായിരുന്നു അവര്‍ പരാതിയില്‍ ഉന്നയിച്ചത്. ‘ഇത് വളരെ അസ്വഭാവികമാണ്. ഇവര്‍ക്ക് വിവരങ്ങള്‍ ലഭിച്ചാല്‍ ഇവര്‍ക്ക് ആരെയൊക്കെ വിളിച്ചു എന്നതിന്‍റെ കണക്കുകള്‍ ലഭിക്കും.

ഇത്തരത്തില്‍ വിവരശേഖരണത്തിന് ഒരു കാരണം വേണം. അല്ലാത്ത പക്ഷം ഇത് ഒരു ഏകപക്ഷീയമായ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവുമാണ്.,’ മുന്‍ ട്രായ് ചെയര്‍ പേഴ്സണ്‍ പറയുന്നു. ‘ അവര്‍ ഒരാളുടെ വ്യക്തി വിവരങ്ങളല്ല ചോദിക്കുന്നത്. ഇവിടെയുള്ള എല്ലാവരുടെയും വിവരങ്ങളാണ്. ഇത് വ്യക്തമായ കടന്നു കയറ്റപരമായ നീക്കമാണ്. ഒരാളുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കേണ്ടത് മതിയായ ഒരു കാരണം – ആവശ്യത്തിന്‍റെ പുറത്താണ്,’ ഒരു ടെലികോം ഓപ്പറേറ്റര്‍ പറഞ്ഞു. അതേസമയം കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം സ്വീകരിക്കാതെ മറ്റു വഴിയില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *