Categories
local news

മഞ്ചേശ്വരം താലൂക്ക് ഓഫീസിന് സ്വന്തം കെട്ടിടം അനുവദിക്കും: മന്ത്രി കെ.രാജന്‍

പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗമാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മിച്ച് നല്‍കിയത്. ഓഫീസ് കെട്ടിടവും കുടിവെള്ള സൗകര്യവുമാണ് ഇവിടെ ഒരുക്കിയത്.

കാസർകോട്: മഞ്ചേശ്വരം താലൂക്കിന് സ്വന്തമായ ഓഫീസ് കെട്ടിടം അനുവദിക്കുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പ്രഖ്യാപിച്ചു. മഞ്ചേശ്വരം താലൂക്കിലെ പദ്രെ വില്ലേജില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കാട്ടുകുക്കെയില്‍ നിന്ന് വേര്‍പെടുത്തി പദ്രെയില്‍ വില്ലേജ് ആരംഭിക്കുന്നതിന് മുന്നിട്ടിറങ്ങിയ പി.എസ്.കടമ്പളിത്തായ, വില്ലേജ് ഓഫീസ് നിര്‍മ്മാണത്തിന് 10 സെന്റ് സ്ഥലം വിട്ടു നല്‍കിയ റിഷികേശ് എന്നിവരെ മന്ത്രി ആദരിച്ചു. പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗമാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മിച്ച് നല്‍കിയത്. ഓഫീസ് കെട്ടിടവും കുടിവെള്ള സൗകര്യവുമാണ് ഇവിടെ ഒരുക്കിയത്.

ചടങ്ങില്‍ എ.കെ.എം.അഷറഫ് എം.എല്‍.എ അധ്യക്ഷനായി. എ.ഡി.എം എ.കെ.രമേന്ദ്രന്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍, എന്‍മകജെ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്.സോമശേഖര, ജില്ലാ പഞ്ചായത്ത് മെമ്പര്‍ നാരായണ നായ്ക് അട്ക്കസ്ഥല, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.ബട്ടുഷെട്ടി, വാര്‍ഡ് മെമ്പര്‍മാരായ എം.രാമചന്ദ്ര, നരസിംഹപൂജാരി, ഇന്ദിര, ഉഷാകുമാരി, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി.കെ മഞ്ജുനാഥ, ചന്ദ്രാവതി, കെ.പി മുനീര്‍ ഉപ്പള, പത്തടുക്ക ഗണപതി ഭട്ട് തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സ്വാഗതവും കാസര്‍കോട് ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest