Categories
education national news

ഉന്നത വിദ്യാഭ്യാസം; 2022 ൽ ഇന്ത്യ വിട്ടു പോയത് 7.5 ലക്ഷം വിദ്യാർഥികൾ; കണക്കുകളുടെ കേന്ദ്രസർക്കാർ

ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ സൂക്ഷിക്കുന്ന രേഖകളല്ലാതെ ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാര്‍ഥികളുടെ കൃത്യമായ കണക്ക് സർക്കാരിൻ്റെ കൈയ്യിലില്ല.

കഴിഞ്ഞ വർഷം ഇന്ത്യ വിട്ട് ഉന്നതവിദ്യാഭ്യാസത്തിനായി പോയത് 7.5 ലക്ഷം വിദ്യാര്‍ഥികളെന്ന് കേന്ദ്രം. 2021 നേക്കാൾ മൂന്ന് ലക്ഷത്തോളം വര്‍ധനവാണ് രാജ്യം വിട്ട വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടായത്. യു.എസ്, കാനഡ, യു.കെ എന്നീ രാജ്യങ്ങളിലേക്കാണ് കൂടുതൽ പേരും പോയത്.

ഉക്രൈന്‍, റഷ്യ, സിംഗപ്പൂര്‍, ഫിലിപ്പൈന്‍സ്, ഫിലിപ്പൈന്‍സ്, കസാക്കിസ്താന്‍, ഫ്രാന്‍സ്, ഇറ്റലി, ഉസ്ബക്കിസ്താന്‍, മലേഷ്യ, നെതര്‍ലെന്‍ഡ്, ന്യൂസിലാന്‍ഡ് എന്നിവയാണ് വിദ്യാർഥികൾ തെരഞ്ഞെടുത്ത മറ്റു രാജ്യങ്ങൾ. ഇതു സംബന്ധിച്ച കണക്കുകള്‍ കേന്ദ്രസഹമന്ത്രി സുഭാസ് സര്‍ക്കാരാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

2021 ൽ 4.4 ലക്ഷം, 2020 ൽ 2.59 ലക്ഷം, 2019 ൽ 5.86 ലക്ഷം, 2018 ൽ 5.17 ലക്ഷം എന്നതാണ് മറ്റ് വര്‍ഷങ്ങളിൽ രാജ്യം വിട്ട വിദ്യാർത്ഥികളുടെ കണക്കുകള്‍. കോവിഡ് മഹാമാരി മൂലം 2020-ല്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും 2021-ലും, 2022-ലും വീണ്ടും വര്‍ധിച്ചു. ഈ വർഷം 15 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഈ വിദേശത്തു പഠിക്കാന്‍ പോകാനൊരുങ്ങുന്നത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് രണ്ടു ലക്ഷം പേരുടെ വർധനവാണിത്.

2022-ല്‍ കേരളത്തില്‍ നിന്ന് അമ്പതിനായിരത്തോളം വിദ്യാര്‍ഥികളാണ് ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തെത്തിയത്അതേസമയം ആഭ്യന്തര മന്ത്രാലയത്തിൻ്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ സൂക്ഷിക്കുന്ന രേഖകളല്ലാതെ ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാര്‍ഥികളുടെ കൃത്യമായ കണക്ക് സർക്കാരിൻ്റെ കൈയ്യിലില്ല. യാത്രാ ആവശ്യം, പോകേണ്ട രാജ്യത്തിൻ്റെ വിസയുടെ തരം തുടങ്ങിയ കാര്യങ്ങൾ അടങ്ങിയ വിസാ പ്രോസസുമായി ബന്ധപ്പെട്ട് നല്‍കിയ വിവരങ്ങളാണ് ഇതിലുള്ളത്. ഈ കണക്കനുസരിച്ച് 2022-ല്‍ മാത്രം 7.5 ലക്ഷം പേരാണ് സ്റ്റുഡന്റ് വിസയില്‍ വിദേശത്തേക്ക് പോയത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest