Categories
entertainment

‘കളിയാട്ട’ത്തിന് ശേഷം സുരേഷ് ഗോപിയുടെ ‘പെരുങ്കളിയാട്ടം’ എത്തുമ്പോള്‍

1997 ഓഗസ്റ്റ് 29ന് ആണ് കളിയാട്ടം എന്ന സിനിമ പുറത്തിറങ്ങിയത്. നീണ്ട 26 വര്‍ഷത്തിന് സംവിധായകന്‍ ജയരാജും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കാന്‍ പോവുകയാണ്.

കൈതപ്രം എഴുതിയ ഒരു കവിതയായിരുന്നു ‘തീചാമുണ്ഡി’. തെയ്യ പശ്ചാത്തലത്തിലുള്ള ഈ കവിത വായിച്ച സംവിധായകന്‍ ജയരാജ് ഇതിനെ ഒഥെല്ലോയുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ചാലോ എന്ന് ചിന്തിക്കുകയും ആ ആശയം ബല്‍റാം മട്ടന്നൂരുമായി പങ്കുവയ്ക്കുകയും ചെയ്തു. അതില്‍ താല്‍പര്യം തോന്നിയ ബല്‍റാം കൈതപ്രത്തെ സമീപിക്കുകയും തീച്ചാമുണ്ഡിയുടെ പശ്ചാത്തലത്തില്‍ ഒഥെല്ലോയെ മലയാളീകരിക്കുവാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു.

അതിന് കൈതപ്രം സമ്മതം മൂളിയതോടെ ഒഥല്ലോ, ഡെസ്ഡിമോണ, ഇയാഗോ തുടങ്ങിയ ലോകപ്രശസ്ത കഥാപാത്രങ്ങളുടെ മലയാളീകരിച്ച അവതരണത്തിന് കളമൊരുങ്ങി. തീചാമുണ്ടി കോലം കെട്ടി കണ്ണന്‍ പെരുമലയന്‍ നടന്ന് കയറിയത് ദേശീയ പുരസ്‌കാരത്തിലേക്ക് കൂടിയാണ്. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്ന്, അതാണ് കണ്ണന്‍ പെരുമലയന്‍.

1997 ഓഗസ്റ്റ് 29ന് ആണ് കളിയാട്ടം എന്ന സിനിമ പുറത്തിറങ്ങിയത്. നീണ്ട 26 വര്‍ഷത്തിന് സംവിധായകന്‍ ജയരാജും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കാന്‍ പോവുകയാണ്. കളിയാട്ടത്തിന് പിന്നാലെ ഇരുവരും ഒന്നിക്കാന്‍ പോകുന്നത് ‘ഒരു പെരുങ്കളിയാട്ടം’ എന്ന സിനിമയ്ക്കായാണ്. സംവിധായകനാണ് പുതിയ സിനിമ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

”1997ല്‍ കളിയാട്ടം എന്ന സിനിമ ഞാനും സുരേഷ് ഗോപിയും ചേര്‍ന്ന് ഒരുക്കിയതാണ്. ഇപ്പോള്‍ വീണ്ടും തെയ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഞങ്ങള്‍ ഒന്നിക്കുന്നു. ‘ഒരു പെരുങ്കളിയാട്ടം’. കളിയാട്ടം എന്ന സിനിമയുമായി ഇതിന് യാതൊരു ബന്ധവും ഇല്ല. വ്യത്യസ്തമായൊരു അനുഭവം ആയിരിക്കും ഇത്” എന്നാണ് ജയരാജ് സിനിമ പ്രഖ്യാപിച്ച് കൊണ്ട് പറഞ്ഞത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *