Categories
local news sports

കാസർകോടിന്റേത് കായിക മുന്നേറ്റത്തിന് വളരെയേറെ സാധ്യതയുള്ള മണ്ണ്: മന്ത്രി അഹമ്മദ് ദേവർകോവിൽ

പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ സംഘടിപ്പിച്ച ഓൺ യുവർ മാർക്ക്- സമഗ്ര കായിക വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ധാരാളം കായിക താരങ്ങൾക്ക് ജന്മമേകി, പരിമിതികൾക്കിടയിലും അവരെ വളർത്തി ദേശീയ അന്തർദേശീയ തലങ്ങളിലേക്കെത്തിച്ച ജില്ലയാണ് കാസർകോടെന്നും കായിക മുന്നേറ്റത്തിന് വളരെയേറെ സാധ്യതകളുള്ള മണ്ണാണിതെന്നും തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ സംഘടിപ്പിച്ച ഓൺ യുവർ മാർക്ക്- സമഗ്ര കായിക വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കോവിഡുമായി ബന്ധപ്പെട്ട് കായികതാരങ്ങളും പരിശീലകരുമെല്ലാം വലിയൊരു മാനസിക പ്രയാസത്തിലൂടെ കടന്നു പോകുന്ന ഘട്ടമാണിത്. ഈ സമയം കായിക മേഖല കൂടുതൽ സജീവമായി നിർത്താൻ ഉതകും വിധത്തിലുള്ള പരിപാടികൾ ഒറ്റയ്ക്കും കൂട്ടായുമെല്ലാം സംഘടിപ്പിക്കാൻ കായികമേഖലയിലുള്ളവർ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി. വി. ബാലൻ അധ്യക്ഷനായി. എം.എൽ.എമാരായ എം. രാജഗോപാലൻ, എ.കെ.എം അഷ്റഫ്, ഇന്ത്യൻ വോളി ബോൾ കോച്ച് ടി. ബാലചന്ദ്രൻ, എന്നിവർ പങ്കെടുത്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഹബീബ് റഹ്മാൻ മുഖ്യാതിഥിയായി. കണ്ണൂർ യൂനിവേഴ്സിറ്റി കായിക വിഭാഗം അസി.ഡയറക്ടർ ഡോ. അനൂപ്, ഡോ. എം.കെ. രാജശേഖരൻ എന്നിവർ വിഷയാവതരണം നടത്തി.

ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.അച്യുതൻ മാസ്റ്റർ സ്വാഗതവും അസോസിയേഷൻ ട്രഷറർ വി.വി. വിജയമോഹനൻ നന്ദിയും പറഞ്ഞു. ദേശീയ, രാജ്യാന്തര കായിക താരങ്ങൾ, വിവിധ അസോസിയേഷൻ പ്രതിനിധികൾ, പരിശീലകർ തുങ്ങിയവർ സെമിനാറിൽ പങ്കെടുത്തു. ഒളിമ്പിക്‌സ് അസോസിയേഷൻ സെക്രട്ടറി പള്ളം നാരായണൻ നന്ദി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *