Categories
health Kerala news

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്‌സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

കുറ്റപത്രം ചൊവ്വാഴ്‌ച കുന്ദമംഗലം കോടതിയിൽ സമർപ്പിക്കും

തിരുവനന്തപുരം: പ്രസവശസ്ത്ര ക്രിയ്ക്കിടയിൽ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ രണ്ട് ഡോക്ടർമാരേയും രണ്ട് നഴ്‌സുമാരേയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം അസി. പ്രഫസർ ഡോ. സി.കെ.രമേശൻ, സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും മലപ്പുറം സ്വദേശിനിയുമായ ഡോ. എം.ഷഹന, മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്‌സുമാരായ പെരുമണ്ണ പാലത്തുംകുഴി എം.രഹന, ദേവഗിരി കളപ്പുരയിൽ കെ.ജി.മഞ്ജു എന്നിവരാണ് നാല് പ്രതികൾ.

നാല് പ്രതികൾക്കെതിരേയും കുറ്റപത്രം നൽകാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അനുമതി നൽകി. കുറ്റപത്രം ചൊവ്വാഴ്‌ച കുന്ദമംഗലം കോടതിയിൽ സമർപ്പിക്കും.

2017ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്ക് ഇടെയായിരുന്നു ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്.

കേസിലെ ഒന്നാം പ്രതി ഡോ. സി.കെ രമേശന്‍ അന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം ഡോക്ടറായിരുന്നു. ഡോ. ഷഹന അന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പി.ജി ഡോക്ടറായിരുന്നു. അതിന് ശേഷമാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest