Trending News
കേരളത്തിൽ കൊറോണയെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി പല മുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നത് മുതല്‍ രോഗം പടരാതിരിക്കാനുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കൂടാതെ പരമാവധി ജനങ്ങള്‍ വീടുകളില്‍ തന്നെ ഇരിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
Also Read
അപ്പോഴും പലര്‍ക്കും ഉയര്‍ന്നിരുന്ന ചോദ്യമാണ് വീട്ടില്‍ ഇരുന്നാല്‍ സാധനങ്ങള്‍ എങ്ങനെ കിട്ടും അതിന് പുറത്ത് പോകേണ്ടെ? എന്നാല്‍ ആ ചോദ്യത്തിനും സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരം നല്‍കിയിരിക്കുകയാണ്. ഹോം ഡെലിവറി പദ്ധതി നടത്താന്‍ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്ന നിര്‍ദ്ദേശം. ഇതിലൂടെ ജനങ്ങള്‍ക്ക് പുറത്തുള്ളവരുമായുള്ളസമ്പര്‍ക്കം ഒഴിവാക്കാന്‍ കഴിയും. അതേസമയം, ഇത്തരത്തില്‍ വീടുകളില്‍ ഡെലിവറി നടത്തുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അത് കടയുടമകള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത് കൂടാതെ പ്രായമായവരെയും മറ്റ് രോഗികളേയും പരിചരിക്കാന്‍ പാലിയേറ്റീവ് പ്രവര്‍ത്തകരെ ഏല്‍പിച്ചിട്ടുണ്ട്. നിലവില്‍ ആശുപത്രികളില്‍ പ്രായമായവരെ കൊണ്ടുപോകുന്നത് സുരക്ഷിതമല്ല, മാത്രമല്ല ഡോക്ടര്‍മാര്‍ തന്നെ നിരീക്ഷണത്തില്‍ കഴിയേണ്ട സ്ഥിതിയുമാണ് ഈ സാഹചര്യത്തിലാണ് പാലിയേറ്റീവ് സംഘത്തെ ഈ ദൗത്യം ഏല്‍പിച്ചിരിക്കുന്നത്. കൊറോണ വ്യാപിച്ച സാഹചര്യത്തില്‍ പല സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം മെത്തേഡ് നല്‍കിയിരിക്കുകയാണ്.
അതിനാല്‍ ഇവരുടെ പ്രവര്‍ത്തനത്തിന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ ലോഡ് ഷെഡ്ഡിങും പവര്‍ കട്ടും ഇല്ലാതെ വൈദ്യുതി ലഭ്യമാക്കും എന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കുന്നുണ്ട്. പത്രം, പാല് വിതരണക്കാര്‍ അവരൊക്കെ നല്ല രീതിയില്‍ ഇതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോള്‍ പാലിക്കണം. ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ എല്ലാവരും ഇക്കാര്യം നല്ല പോലെ ശ്രദ്ധിക്കണം എന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
Sorry, there was a YouTube error.