Categories
channelrb special Kerala news

നവകേരള സദസിന് മികച്ച സുരക്ഷ ഒരുക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സർവീസ് എൻട്രി; സിവില്‍ ഓഫീസര്‍ മുതല്‍ ഐ.ജി വരെയുള്ളവർക്ക്‌ ആണ് തൊപ്പിയിൽ പൊൻതൂവൽ

എസ്.പിമാര്‍ക്കും ഡി.ഐ.ജിമാര്‍ക്കും എ.ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്

തിരുവനന്തപുരം: നവകേരള സദസിന് സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്ക് പ്രത്യേക സമ്മാനം. മികച്ച പ്രവര്‍ത്തനം കാഴ്‌ച വെച്ചവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ ഐ.ജി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഗുഡ് സർവീസ് എൻട്രി നല്‍കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡി.ജി.പി എം.ആര്‍ അജിത് കുമാറിൻ്റെതാണ് നടപടി.

നവകേരള സദസുമായി ബന്ധപ്പെട്ട് പൊലീസ് മികച്ച പ്രവര്‍ത്തനം കാഴ്‌ചവെച്ചു എന്നാണ് എ.ഡി.ജി.പി വിലയിരുത്തുന്നത്. സ്‌തുത്യര്‍ഹ സേവനം നടത്തിയവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാനാണ് എസ്.പിമാര്‍ക്കും ഡി.ഐ.ജിമാര്‍ക്കും എ.ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നവകേരള സദസ് സുരക്ഷയുമായി ബന്ധപ്പെട്ട് പ്രത്യേക ആദരവ് നല്‍കേണ്ട പ്രവര്‍ത്തനം കാഴ്‌ചവെച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കില്‍ അവരുടെ പേര് പ്രത്യേകം ശുപാര്‍ശ നല്‍കണമെന്നും എ.ഡി.ജി.പി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, നവകേരള സദസില്‍ സുരക്ഷ ഒരുക്കിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി അടക്കമുള്ള സമ്മാനങ്ങള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ യു.ഡി.എഫ് രംഗത്തെത്തി. മർദന വീരന്മാര്‍ക്കാണ് സര്‍ക്കാര്‍ ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുന്നതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ ആരോപിച്ചു. സര്‍ക്കാരിൻ്റെ ഈ നടപടി കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഹസൻ വ്യക്തമാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *