Categories
channelrb special entertainment Kerala news

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ശനിയാഴ്‌ച കൊടിയേറ്റം; ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും, ഇതോടെ ഉത്സവാരംഭം

കുംഭ മാസത്തിലെ പൂരം നാളായ 25നാണ് ഭക്തര്‍ പൊങ്കാല സമര്‍പ്പിക്കുന്നത്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം ശനിയാഴ്‌ച ആരംഭിക്കുും. തലസ്ഥാന നഗരം അവസാന ഒരുക്കത്തിലാണ്. കുംഭ മാസത്തിലെ പൂരം നാളായ 25നാണ് ഭക്തര്‍ പൊങ്കാല സമര്‍പ്പിക്കുന്നത്. ഉത്സവം സമാപിക്കുന്നത് 27നാണ്. പതിനായിരക്കണക്കിന് വിശ്വാസികൾ പൊങ്കാല അർപ്പിക്കാൻ എത്തിച്ചേരും.

ശനിയാഴ്‌ച രാവിലെ എട്ടിന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും ഇതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. കലാ പരിപാടികളുടെ ഉദ്ഘാടനം നടി അനുശ്രീ നിര്‍വഹിക്കും. തുടർന്ന് വിവിധ കലാ പരിപാടികൾ അരങ്ങേറും.

19ന് രാവിലെ 9.30 ന് കുത്തിയോട്ട ബാലന്മാര്‍ക്കുള്ള വ്രതം ആരംഭിക്കും. പൊങ്കാല മഹോത്സവ ദിവസമായ 25ന് രാവിലെ 10.30 ന് അടുപ്പുവെട്ട്, ഉച്ചയ്ക്ക് 2.30ന് പൊങ്കാല നിവേദ്യം, രാത്രി 7.30ന് കുത്തിയോട്ട ബാലന്മാര്‍ക്കുള്ള ചൂരല്‍കുത്ത്, രാത്രി 11ന് മണക്കാട് ശാസ്‌താ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത് എന്നിവയാണ് അന്നത്തെ ചടങ്ങുകള്‍.

26ന് രാവിലെയാണ് ദേവിയെ അകത്ത് എഴുന്നള്ളിക്കുന്നത്. തുടര്‍ന്ന് 9.45ന് കാപ്പഴിക്കും. 12.30ന് കുരുതി തര്‍പ്പണത്തോടെ ഉത്സവം അവസാനിക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest