Categories
news

സൗദിയിൽ പ്രവാസികൾക്ക് വൻ തിരിച്ചടി; ഇരുപത്തിയൊന്ന് തസ്തികകളില്‍ കൂടി സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍

സ്റ്റോര്‍ കീപ്പിംഗ്,സെക്രട്ടറി, ഡാറ്റാ എന്‍ട്രി, ട്രാന്‍സ്ലേറ്റര്‍ മേഖലകളില്‍ സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണമാണ് നടപ്പായത്.

സ്വദേശിവത്കരണ നടപടികള്‍ വേഗത്തിലാക്കി സൗദി അറേബ്യ. ഇരുപത്തിയൊന്ന് തസ്തികകളില്‍ കൂടി സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നു. ആയിരക്കണക്കിന് വിദേശികള്‍ ജോലിയെടുക്കുന്ന മേഖലകളിലാണ് പുതിയ പരിഷ്‌കരണം. പദ്ധതി വഴി മുപ്പത്തിരണ്ടായിരം സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിന് മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.

നാലില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് നിബന്ധന നിര്‍ബന്ധം. ആറു മാസത്തെ സാവകാശത്തിന് ശേഷമാണ് നിയമം നടപ്പാക്കിയത്. സ്റ്റോര്‍ കീപ്പിംഗ്,സെക്രട്ടറി, ഡാറ്റാ എന്‍ട്രി, ട്രാന്‍സ്ലേറ്റര്‍ മേഖലകളില്‍ സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണമാണ് നടപ്പായത്. സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ച എട്ട് തസ്തികകളിലുള്ള വിദേശികളുടെ പ്രൊഫഷന്‍ മാറുന്നതിനും വിലക്കുണ്ട്.

അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ്, ഫോട്ടോഗ്രാഫി, പബ്ലിഷിംഗ് മേഖലകളില്‍ ഭാഗികമായും പരിഷ്‌കരണം പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ സെപ്തംബറിലാണ് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ഇരുപത്തിയൊന്ന് തസ്തികകളില്‍ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചത്. മലയാളികളുള്‍പ്പെടെ ആയിരക്കണക്കിന് വിദേശികള്‍ക്ക് ജോലിയെടുത്തിരുന്ന തസ്തികകളിലെ മാറ്റം ആശങ്ക ഉയര്‍ത്തുന്നതാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest