Trending News
കർണാടകയെ ഒറ്റയ്ക്ക് ഭരിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. രാജ്യം ഉറ്റുനോക്കിയ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നിലം പരിശാക്കിയാണ് കോൺഗ്രസ് മിന്നും ജയം നേടിയത്.
കോൺഗ്രസ് പ്രവചനങ്ങളെല്ലാം തെറ്റിച്ച ജയമാണ് കർണാടകത്തിൽ നേടിയത്.
Also Read
സർവ മേഖലകളിലും വോട്ടു ശതമാനം ഉയർത്തിയ കോൺഗ്രസ് ആധികാരിക ജയമാണ് നേടിയത്. കോൺഗ്രസിൻ്റെ പ്രമുഖ നേതാക്കളെല്ലാം വിജയിച്ചു കയറുമ്പോഴും ബി.ജെ.പി വിട്ട് എത്തിയ ജഗദീഷ് ഷെട്ടർ ഹുബ്ബള്ളി-ധാർവാഡ് മണ്ഡലത്തിൽ പരാജയപ്പെട്ടു. കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ.ശിവകുമാർ കനകപുരയിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു.
സി.പി.എം ഏറെ പ്രതീക്ഷ പുലർത്തിയ ബാഗേപ്പള്ളി കോൺഗ്രസ് പിടിച്ചെടുത്തു. നിർണായക ശക്തിയാകുമെന്നു കരുതുന്ന ജനതാദളി (എസ്) ന് അവരുടെ പഴയ പ്രകടനം കാഴ്ചവയ്ക്കാനായില്ല.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ശിഗോണിൽ വിജയിച്ചു. കർണാടകയിൽ പാർട്ടിക്കേറ്റ പരാജയം സമ്മതിക്കുന്നുവെന്ന് ബൊമ്മെ അറിയിച്ചു.
കോൺഗ്രസിൻ്റെ വിജയത്തിൽ രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ ആഘോഷം തുടങ്ങി. അതേസമയം വിജയിച്ച എല്ലാ എം.എൽ.എമാരെയും 17 ഹെലികോപ്റ്ററുകളിലായി ബെംഗളൂരുവിലെത്തിക്കാനാണ് കോൺഗ്രസ് നീക്കം. മുൻ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് കോൺഗ്രസ് പാർട്ടിക്ക് വിശ്വസ്തരായവർക്ക് മാത്രമാണ് നേരത്തെ കോൺഗ്രസ് ടിക്കറ്റ് നൽകിയിരുന്നത്.
എന്നിരുന്നാലും നിലവിലെ സാഹചര്യത്തിൽ കൂറുമാറ്റം തടയാനായി എല്ലാ എം.എൽ.എമാരെയും ബംഗ്ലൂരുവിലേക്ക് എത്തിക്കാനാണ് തീരുമാനം. ഇതനുസരിച്ച് 17 ഹെലികോപ്റ്ററുകളാണ് തയ്യാറാക്കിയിട്ടുള്ളത്.
Sorry, there was a YouTube error.