Categories
education Kerala local news news

എസ്‌.എസ്.‌എല്‍.സി- പ്ലസ്ടു പരീക്ഷയ്ക്ക് പോകാന്‍ വാഹനം ഇല്ലാത്തവര്‍ക്ക് വിളിക്കാം; പരീക്ഷാ വണ്ടിയുമായി ഡി.വൈ.എഫ്‌.ഐ എത്തും

കാസർകോട്: വാഹന സൗകര്യം ഇല്ലാത്തതിൻ്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥി പോലും പരീക്ഷ എഴുതുന്നതില്‍ വിഷമം നേരിടരുത്. വിദ്യാര്‍ത്ഥികളെ ഡി.വൈ.എഫ്‌.ഐ പരീക്ഷാ കേന്ദ്രത്തില്‍ എത്തിക്കും. ഇതിനായി ‘പരീക്ഷ വണ്ടി’ എന്ന സംവിധാനം അവിഷ്‌കരിച്ചിരിക്കുകയാണ്. കാസർകോട് ജില്ലയിലെ 145മേഖലാ കമ്മറ്റികളിലും പരീക്ഷാ വണ്ടി സംവിധാനം ഏർപ്പെടുത്താൻ നിർദേശിച്ചതായി ജില്ലാ സെക്രട്ടറി സി.ജെ സജിത്ത് ചാനൽ ആർ.ബിയോട് പറഞ്ഞു.

പരീക്ഷാ വണ്ടിയുടെ സേവനം സൗജന്യമാണ്. വാഹന സൗകര്യം ആവശ്യമുള്ളവരെ പരീക്ഷാ കേന്ദ്രത്തിലേക്കും തിരിച്ചും എത്തിക്കും. വാഹന സൗകര്യം വേണ്ട വിദ്യാര്‍ഥികള്‍ മുന്‍കൂട്ടി അറിയിക്കണം എന്ന് മാത്രം.

വാഹന സൗകര്യത്തിന് പുറമെ സുരക്ഷയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാസ്ക് നല്‍കുമെന്ന് ബേഡകം ബ്ലോക്ക്‌ സെക്രട്ടറി കെ.സുധീഷ് അറിയിച്ചു. കണ്ണൂര്‍ ജില്ലയിലും വിവിധ മേഖല കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമാനമായ സേവനങ്ങള്‍ ചെയ്യുന്നുണ്ട്. സംസ്ഥാന വ്യാപകമായി ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി രംഗത്തുണ്ട്. സ്‌കൂള്‍ ശുചീകരിച്ചും മാസ്‌കുകള്‍ വിതരണം ചെയ്തും പരീക്ഷ നടത്തിപ്പിന് ആവശ്യമായ സൗകര്യങ്ങളാണ് സേവനത്തിലൂടെ ഒരുക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest