Categories
local news news

ആരോഗ്യ മേഖലക്കും ശുചിത്വത്തിനും മുന്‍തൂക്കം; തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് ബഡ്‌ജറ്റ് സമ്മേളനം

ഉടുമ്പുന്തല ബണ്ട് പരിസരം, വെള്ളാപ്പ് തീരദേശം എന്നിവടങ്ങളില്‍ ടൂറിസം പദ്ധതി

കാസർകോട്: തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് 2024- 25 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. മുന്‍ബാക്കി 3,22,31258 രൂപയും തനത് വര്‍ഷം വരവ് 34,59,16250 രൂപയും അടക്കം 38,11,47508 രൂപ വരവും 35,57,22411 ചിലവും, മിച്ചം 2,54,25097 രൂപയും വരുന്ന ബജറ്റാണ് വൈസ്. പ്രസിഡണ്ട് ഇ.എം ആനന്ദവല്ലി അവതരിപ്പിച്ചത്. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ അധ്യക്ഷത വഹിച്ചു.

ശുചിത്വ മേഖലയിലും ആരോഗ്യ മേഖലയില്‍ ഊന്നല്‍ നല്‍കി കൊണ്ട് അവതരിപ്പിച്ച ബജറ്റ് ഉത്പാദന മേഖലയില്‍ 1,00,47000 രൂപയും സേവന മേഖലയില്‍ 7,25,61411 രൂപയും പശ്ചാത്തല മേഖലയില്‍ 3,28,05000 രൂപയും വകയിരുത്തി. ആരോഗ്യ മേഖലയില്‍ 97ലക്ഷം രൂപ, ശുചിത്വ മേഖലയില്‍ 80ലക്ഷം രൂപ, റോഡ് പ്രവര്‍ത്തികള്‍ 2.51 കോടി, ഊര്‍ജ്ജ മേഖല 45 ലക്ഷം, പട്ടികജാതി മേഖല 61,85000 രൂപ, ഭവന പദ്ധതി 4.18 കോടി, തൊഴിലുറപ്പ് പദ്ധതിയില്‍ 8 കോടി.

ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍

ആശുപത്രികളില്‍ മരുന്നിന് 30 ലക്ഷം, 1200 വീടുകളില്‍ റിംഗ് കമ്പോസ്റ്റ് 33 ലക്ഷം, സി.എച്ച് മുഹമ്മദ് കോയ ടൗണ്‍ ഹാള്‍ ശീതീകരണം- 15 ലക്ഷം, ഹാപ്പിനസ്സ് പാര്‍ക്ക് – 13 ലക്ഷം, അംഗന്‍വാടി നവീകരണം 20 ലക്ഷം, പാലിയേറ്റീവ് പരിചരണം 12 ലക്ഷം, കുളം, തോട് നവീകരണം 20 ലക്ഷം, കൂലേരി സ്‌കൂള്‍ അസംബ്ലി ഹാള്‍ 9 ലക്ഷം, ഘടക സ്ഥാപനങ്ങളില്‍ കമ്പോസ്റ്റ് പിറ്റ് 10 ലക്ഷം, അപ്പാരല്‍ പാര്‍ക്ക് 7.5 ലക്ഷം, ഡയാലിസിസ് രോഗികള്‍ക്ക് മരുന്ന് നല്‍കല്‍ 6 ലക്ഷം

വയോജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ആറ് ലക്ഷം, ഉടുമ്പുന്തല കുടുംബക്ഷേമ ഉപകേന്ദ്രം, കൊയോങ്കര ആയുര്‍വ്വേദ ആശുപത്രി, ഇളമ്പച്ചി ഹോമിയോ എന്നിവിടങ്ങളില്‍ നിലവാരം മെച്ചപ്പെടുത്തും. ജല്‍ജീവന്‍ പദ്ധതി പഞ്ചായത്തില്‍ നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. വ്യവസായ വകുപ്പുമായി സഹകരിച്ച് പ്രവാസികള്‍ക്കായി പ്രത്യേക സംരംഭ പരിപാടികള്‍.

വനിത തൊഴില്‍ പരിശീലന കേന്ദ്രം വിപുലീകരണം. മിനി തൊഴില്‍ പരിശീലന കേന്ദ്രം നിര്‍മ്മാണം.
പഞ്ചായത്ത് ഓഫീസ് പുതിയ അനെക്‌സ് കെട്ടിട നിര്‍മ്മാണം. ഇളമ്പച്ചി മിനി സ്റ്റേഡിയം നവീകരണം,
ചൊവ്വേരി വോളിബോള്‍ ഗ്രൗണ്ട് നിര്‍മ്മാണം, തങ്കയം ബാഡ്‌മിൻ്റെണ്‍ കോര്‍ട്ട് നിര്‍മ്മാണം, തൊഴിലുറപ്പ് പദ്ധതിയില്‍ പൊതു ആസ്‌തികള്‍, വ്യക്തിഗത ആസ്‌തികള്‍ എന്നിവ മുന്‍ തൂക്കം നല്‍കല്‍,
തൊഴിലുറപ്പ് പദ്ധതിയില്‍ കൃഷിയുമായി സംയോജിപ്പിച്ച് പദ്ധതി നടപ്പിലാക്കല്‍, ക്രോസ് ബാറുകള്‍ക്ക് ഫൈബര്‍ പലക സ്ഥാപിക്കല്‍, വനിതകള്‍ക്ക് നൂതന തൊഴില്‍ സംരംഭം എന്നിവ നടപ്പിലാക്കും.

ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍ക്ക് വള്ളവും വലയും, മുറ്റത്തൊരു മീന്‍ തോട്ടം പദ്ധതി, വാര്‍ഡുകളില്‍ മിനി എം.സി.എഫ് വ്യാപകമാക്കും, ഹരിതമിത്രം സ്‌മാർട്‌ അപ്ലിക്കേഷന്‍, പൊതുസ്ഥലങ്ങളി‍ല്‍ ബിന്‍ സ്ഥാപിക്കല്‍, വയോജനങ്ങള്‍ക്കും വനിതകള്‍ക്കും യോഗ പരിശീലനം, വയോജനങ്ങളുടെ വിനോദ യാത്ര,
ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ നല്‍കല്‍, ഭിന്നശേഷിക്കാര്‍ വിനോദയാത്ര, അംഗന്‍വാടി കുട്ടികളുടെ കലാമേള, ഉന്നത വിജയികളെ ആദരിക്കല്‍, സ്‌മാർട്‌ അംഗന്‍വാടി, ടൗണില്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ്, ഉടുമ്പുന്തല ബണ്ട് പരിസരം, വെള്ളാപ്പ് തീരദേശം എന്നിവടങ്ങളില്‍ ടൂറിസം പദ്ധതി നടപ്പിലാക്കുവാന്‍ ആവശ്യമായ ഡി.പി.ആര്‍ തയ്യാറാക്കും.

ഗ്രന്ഥാലയങ്ങള്‍ക്ക് അലമാര, റോഡില്‍ ഗതാഗതത്തിന് തടസ്സം നില്‍ക്കുന്ന പോസ്റ്റ് മാറ്റി സ്ഥാപിക്കല്‍, എന്നിവയാണ് പ്രധാന പദ്ധതികള്‍ നടപ്പിലാക്കും. യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറി അരവിന്ദന്‍.പി സ്വാഗതം പറഞ്ഞു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഹാഷിം കാരോളം, ശംസുദ്ധീന്‍ ആയിറ്റി, എം.സൗദ മുന്‍ പഞ്ചായത്ത് പ്രസി‍ഡണ്ട് സത്താര്‍ വടക്കുമ്പാട്, എം.രജീഷ് ബാബു ഫായിസ് ബീരിച്ചേരി, കെ.വി കാര്‍ത്ത്യായനി, എന്‍.സുധീഷ്, രാധ കെ.വി, കെ.എന്‍ വി ഭാര്‍ഗവി, ഇ.ശശിധരന്‍, സീതാ ഗണേഷ് എന്നിവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest