Categories
news

രേഖകളില്ലാതെ ജീവിക്കുന്ന 11 ദശലക്ഷം ജനങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ ബില്‍ കൊണ്ടുവരും: കമല ഹാരിസ്

അതോടൊപ്പം തന്നെ ട്രംപ് ഭരണകൂടം നേരത്തെ പിന്‍വലിച്ച പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ യു.എസ് പങ്കാളിയാകുമെന്നും കമല ഉറപ്പ് പറഞ്ഞു.

ആവശ്യമായ രേഖകളില്ലാതെ യു.എസിൽ ജീവിക്കുന്ന 11 ദശലക്ഷം ജനങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്ന ബില്‍ കൊണ്ടുവരുമെന്ന് പുതിയ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്ത കമല ഹാരിസ്.
പ്രസിഡന്റ് ബൈഡനുമൊത്ത് അമേരിക്കയെ കോവിഡിന്‍റെ പിടിയില്‍ നിന്നും രക്ഷിക്കുകയായിരിക്കും ആദ്യം താന്‍ മുന്‍ഗണന നല്‍കുന്നതെന്നും കമല പറഞ്ഞു.

അതോടൊപ്പം തന്നെ ട്രംപ് ഭരണകൂടം നേരത്തെ പിന്‍വലിച്ച പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ യു.എസ് പങ്കാളിയാകുമെന്നും കമല ഉറപ്പ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഗോള പ്രതികരണത്തെ ശക്തിപ്പെടുത്തുന്നതിനാണ് 2015ൽ പാരീസ് ഈ കരാർ തയ്യാറാക്കിയത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest