Categories
ദേശീയ ഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാതിരിക്കുന്നത് ശിക്ഷാർഹമായ കുറ്റമല്ല; നിർണായക വിധിയുമായി ജമ്മു-കാശ്മീർ ഹൈകോടതി
ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നിൽക്കാതിരിക്കുന്നത് അടിസ്ഥാന കടമ നിറവേറ്റുന്നതിലെ വീഴ്ചയായി മാത്രമെ കാണാനാവൂ.അത് കുറ്റമാകില്ല.
Trending News
മദ്ഹേ മദീന റബീഹ് കോൺഫ്രൻസ് സെപ്റ്റംബർ 22 ന് അബു ഹൈൽ കെ.എം.സി.സിയിൽ; പോസ്റ്റർ പ്രകാശനം യഹിയ തളങ്കര നിർവഹിച്ചു
“പാങ്ങുള്ള ബജാര് ചേലുള്ള ബജാര്” പ്രാഖ്യാപനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ; കച്ചവട സ്ഥാപനങ്ങളുടെ പുറത്ത് അലങ്കാര ചെടികള്‍ സ്ഥാപിച്ച് പരിപാലിക്കാന്‍ വ്യാപാരികൾ മുന്നോട്ട് വരണം
കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി; വെള്ളിക്കോത്ത് സ്കൂളിൽ ഉച്ചഭക്ഷണശാല ഉദ്ഘാടനം ചെയ്തു
രാജ്യത്തിന്റെ ദേശീയ ഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാതിരിക്കുന്നത് ശിക്ഷാർഹമായ കുറ്റമല്ലെന്ന് നിർണായക വിധിയിൽ ജമ്മു-കാശ്മീർ ഹൈകോടതി.ദേശീയഗാനം ആലപിക്കുന്നത് തടയുകയോ അല്ലെങ്കിൽ ദേശീയഗാനം ആലപിക്കുന്ന സമയത്ത് അവിടെ അസ്വസ്ഥത സൃഷ്ടിക്കുകയോ ചെയ്താൽ മാത്രമെ കുറ്റകരമാകൂയെന്ന് കോടതി പറഞ്ഞു.
Also Read
ബാനി ഗവ. കോളജ് അധ്യാപകനായ തൗസീഫ് അഹ്മദ് ഭട്ടിനെതിരായ കേസിലെ എഫ്.ഐ.ആർ റദ്ദാക്കിയാണ് കോടതി വിധി. 2018 സെപ്റ്റംബറിൽ കോളജിൽ സംഘടിപ്പിച്ച ‘മിന്നലാക്രമണ’ വാർഷികച്ചടങ്ങിൽ ദേശീയഗാനം ആലപിച്ചപ്പോൾ എഴുന്നേറ്റ് നിന്നില്ലെന്നായിരുന്നു ഭട്ടിനെതിരായ പരാതി. വിദ്യാർഥികളാണ് കോളജ് അധികൃതർക്ക് പരാതി നൽകിയത്.
അധികൃതർ ഇത് പോലീസിന് കൈമാറുകയായിരുന്നു.ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നിൽക്കാതിരിക്കുന്നത് അടിസ്ഥാന കടമ നിറവേറ്റുന്നതിലെ വീഴ്ചയായി മാത്രമെ കാണാനാവൂ.അത് കുറ്റമാകില്ല. ഗാനാലാപനം തടയുന്ന പ്രവൃത്തികൾ പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടായതായി എഫ്.ഐ.ആർ പരിശോധനയിൽ ബോധ്യം വന്നിട്ടില്ലെന്നും കോടതി അറിയിച്ചു.
Sorry, there was a YouTube error.