Categories
health national news

രാജകുടുംബാംഗങ്ങൾ അടക്കം പണ്ട് കഴിച്ചിരുന്ന പ്രിയ ഭക്ഷണം; പ്രായമേറുന്നത് തടയും, പിന്നെയുമുണ്ട് പ്രത്യേകതകള്‍

തലച്ചോറിൻ്റെ പ്രവർത്തനങ്ങള്‍ മികവുറ്റതാകാനും ഇത് സഹായിക്കുന്നു

സാധാരണയായി ഉപയോഗിക്കുന്ന അരിയേക്കാളും ആരോഗ്യത്തിനും പ്രമേഹ രോഗികള്‍ക്കും ഉപയോഗിക്കാവുന്ന ഒരു അരിയാണ് ബ്ലാക്ക് റൈസ്. കടുത്ത പർപ്പിള്‍ നിറത്തിലാണ് ബ്ലാക്ക് റൈസ് കാണപ്പെടുന്നത്. തിളപ്പിക്കുമ്പോള്‍ വെളളത്തിനും ഇതേ നിറം വരും. ചൈനയിലാണ് ഈ അരി വ്യാപകമായി ഉപയോഗിച്ചിരുന്നത്.

നല്ല മൃദുത്വമുള്ളതും രുചികരവുമാണ് ഈ അരി. നമ്മുടെ തലച്ചോറിൻ്റെ കൃത്യമായ പ്രവർത്തനത്തിനും ഞരമ്പുകളുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ശരീരത്തിലെ ഓരോ കോശങ്ങളുടെ ആരോഗ്യം നിലനിറുത്തുന്നതിനും ഇതിലെ ആന്റി ഓക്‌സിഡണ്ടിസിൻ്റെ സാന്നിദ്ധ്യം വളരെയധികം സഹായിക്കും.

ചൈനയിലും ജപ്പാനിലുമടക്കം നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ബ്ളാക്ക് റൈസ് ഉപയോഗിച്ചിരുന്നു, ചക്രവർത്തിയുടെ അരി എന്നെല്ലാം ഇതിന് വിളിപ്പേരുണ്ടായിരുന്നു. കനത്ത വിലയായതിനാല്‍ രാജകുടുംബ അംഗങ്ങള്‍ക്കാണ് അധികവും ഈ അരി ഉപയോഗിക്കാൻ ആയിരുന്നത്. ഇരുമ്പിൻ്റെ അംശം വളരെയധികമുള്ള അരിയാണിത്.

ശരീരത്തിലെ കോശങ്ങളുടെ നിർമ്മാണത്തിന് ഇത് വളരെ ആവശ്യമാണ്. ആന്റി ഓക്‌സിഡണ്ടിനാല്‍ സമ്പന്നമായതിനാല്‍ ശരീരത്തിനെ പ്രായമാകുന്നതില്‍ നിന്ന് പ്രതിരോധിക്കുന്നു, ചെറുപ്പം നിലനിർത്തും. ഒപ്പം സ്‌ട്രെസ് കുറയ്‌ക്കാൻ സഹായിക്കുകയും ചെയ്യുന്നതിനാല്‍ നിങ്ങളെ എപ്പോഴും ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്നു. തലച്ചോറിൻ്റെ പ്രവർത്തനങ്ങള്‍ മികവുറ്റതാകാനും ഇത് സഹായിക്കുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest