Categories
business local news

സ്റ്റാർട്ട് അപ്പ് വില്ലേജ് എൻട്രപ്രണർഷിപ് പ്രോഗ്രാം: നീലേശ്വരം ബ്ലോക്കിൽ ആരംഭിച്ചത് 1223 ചെറുകിട സംരംഭങ്ങൾ

ജില്ലയിൽ ആദ്യമായി കുടുംബശ്രീ മൈക്രോ സംരംഭ സംവിധാനത്തിലൂടെ ഒരു സംരംഭക ഹബ് നീലേശ്വരം ബ്ലോക്കിൽ എസ്‌.വി.ഇ.പിയിലൂടെ സാധ്യമായി.

കാസര്‍കോട്: സാധാരണക്കാരനിലെ സംരംഭക നൈപുണ്യത്തെ പ്രോത്സാഹിപ്പിച്ച് സ്റ്റാർട്ട് അപ്പ് വില്ലേജ് എൻട്രപ്രണർഷിപ് പ്രോഗ്രാം (എസ്‌.വി.ഇ.പി) നീലേശ്വരം ബ്ലോക്കിൽ പുരോഗമിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് 1223 ചെറുകിട സംരംഭങ്ങളാണ് ബ്ലോക്കിൽ ആരംഭിച്ചത്. 1488 വനിതകളും 140 പുരുഷൻമാരുമടക്കം 1,628 സംരംഭകരാണ് എസ്‌.വി.ഇ.പിയിലുള്ളത്. കൂടാതെ 135 ഗ്രൂപ്പ് സംരംഭങ്ങളുമുണ്ട്. നീലേശ്വരം ബ്ലോക്കിനു കീഴിലെ ചെറുവത്തൂർ, പടന്ന, വലിയപറമ്പ, പിലിക്കോട്, തൃക്കരിപ്പൂർ, കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തുകളിലാണ് എസ്.വി.ഇ.പി നടപ്പിലാക്കുന്നത്.

2018ൽ ആരംഭിച്ച പദ്ധതി ഗ്രാമീണ ജനവിഭാഗങ്ങളെ. പ്രത്യേകിച്ച് പാർശ്വവത്കരിക്കപ്പെട്ടവരെയും സ്ത്രീകളേയും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളേയും സ്വാശ്രയത്വത്തിലേക്ക് നയിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയിൽ ആദ്യമായി കുടുംബശ്രീ മൈക്രോ സംരംഭ സംവിധാനത്തിലൂടെ ഒരു സംരംഭക ഹബ് നീലേശ്വരം ബ്ലോക്കിൽ എസ്‌.വി.ഇ.പിയിലൂടെ സാധ്യമായി.

സംരംഭകത്വ അഭിരുചിയുള്ള സാധാരണക്കാരെ സംരംഭം തുടങ്ങാൻ പ്രോത്സാഹിപ്പിച്ചും സഹായിച്ചും മുഖ്യധാരയിലെത്തിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും എസ്‌.വി.പിയിലൂടെ സാധിച്ചുവെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി. ടി സുരേന്ദ്രൻ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest