Trending News
വാഹന അപകടത്തിൽ മരിച്ചത് മുൻ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനും ഭാര്യയും; സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടം കല്യാണം കൂടാനുള്ള യാത്രയിൽ, ദുഃഖാർദ്രരായി കുടുംബം
നാലാം നിലയിൽ നിന്ന് വീണ് രക്ഷപ്പെട്ട കുഞ്ഞിൻ്റെ ഐ.ടി കമ്പനി ജീവനക്കാരി അമ്മ ജീവനൊടുക്കി; കുറ്റപ്പെടുത്തലും, സൈബർ ആക്രമണവും കാരണമെന്ന് പോലീസ്
ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിൻ്റെ വധശിക്ഷ ശരിവെച്ചു, പെരുമ്പാവൂരിൽ നിയമ വിദ്യാര്‍ത്ഥിനിയാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടത്
Also Read
കൊറോണ വൈറസിനെ സംബന്ധിച്ച് ആദ്യമായി മുന്നറിയിപ്പ് നല്കിയ ഡോക്ടര്‍ കൊറോണ ബാധിച്ച് മരിച്ചു. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ ഡോക്ടര്‍ ലി വെന്‍ലിയാങ് (34) ആണ് മരിച്ചത്. കൊറോണ ബാധയെക്കുറിച്ച് ഡിസംബര്‍ 30 ന് ഇദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ ചൈനീസ് ഭരണകൂടം നിശബ്ദമാക്കുകയായിരുന്നു.
വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ നിയമനടപടിയുണ്ടാകും എന്നുവരെ അധികൃതര്‍ ലീയെ അറിയിച്ചു. ഇപ്പോള്‍ കൊറോണ വൈറസ് ഭീതി പടര്‍ത്തി വ്യാപിക്കുമ്പോള്‍, ചൈനയില്‍ 560 പേര്‍ക്ക് രോഗം മൂലം ജീവന് നഷ്ടമായപ്പോള്‍ അതിലൊരാളായി ലീ വെന്‍ലിയാങും മരണത്തിന് കീഴടങ്ങി. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം പകര്‍ച്ചവ്യാധി സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. തന്റെ സഹപ്രവര്‍ത്തകര്‍ക്കാണ് അദ്ദേഹം സന്ദേശമയച്ചത്. 2003 ല്‍ മഹാമാരിയായി പടര്‍ന്നു പിടിച്ച സാര്‍സ് പോലെയുള്ള രോഗം ചൈനയില്‍ പടരാന്‍ സാധ്യതയുണ്ട്. ഏഴ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പ്രിയപ്പെട്ട സുഹൃത്തുക്കള്‍ സൂക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.
നിമിഷങ്ങള്‍ക്കുള്ളില്‍ സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ടുകള്‍ പബ്ലിക്ക് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടു. ഡോക്ടറുടെ പേര് പോലും മറയ്ക്കാതെയാണ് സ്ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്യപ്പെട്ടത്. താമസിയാതെ വുഹാന്‍ പോലീസ് എത്തി അദ്ദഹത്തോട് വാര്‍ത്ത വ്യാജമാണെന്നും മാപ്പുപറയാനും ആവശ്യപ്പെട്ടു. ശിക്ഷഭയന്ന് അദ്ദേഹം മാപ്പ് എഴുതി നല്കി. എന്നാല്‍ സുരക്ഷയില്ലാതെ ജോലി ചെയ്ത ഡോക്ടറും കൊറോണയുടെ പിടിയിലായി. ഒടുവില്‍ അദ്ദേഹത്തിന്റെ ജീവന് തന്നെ നഷ്ടമായി.
വ്യാഴാഴ്ചയാണ് വുഹാനില്‍ ലീ വെന്‍ലിയാങ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗവിദഗ്ധനായിരുന്നു ലീ വെന്‍ലിയാങ്. തന്നെ സന്ദര്‍ശിച്ച ഏഴ് രോഗികളില്‍ ഒരു പുതിയതരം വൈറസ് ബാധ ലീ തിരിച്ചറിഞ്ഞിരുന്നു. 2003-ല്‍ ലോകമെമ്പാടും പടര്‍ന്നുപിടിച്ച സാര്‍സ് വൈറസിന് സമാനമായിരുന്നു അത്. ആ വിവരം ഡിസംബര്‍ 30നാണ് സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാരെ ലീ അറിയിച്ചത്. ചാറ്റ് ഗ്രൂപ്പില്‍ നല്കിയ ഈ മുന്നറിയിപ്പ് വ്യാജമാണെന്ന് അറിയിച്ച് അധികൃതര്‍ ഇത് അവഗണിക്കുകയായിരുന്നു.
ജനുവരി ആദ്യം പുതിയ വൈറസ് ബാധ വുഹാന്‍ അധികൃതര്‍ വെളിപ്പെടുത്തിയെങ്കിലും അസുഖം ബാധിച്ച മൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരിലേക്കേ വൈറസ് പകരൂ എന്നായിരുന്നു ഔദ്യോഗികഭാഷ്യം. രോഗികളെ കൈകാര്യം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കു മാര്‍ഗനിര്‍ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല. ജനുവരി പത്തോടെ ഡോ. ലീയ്ക്ക് ചുമയും പനിയും ആരംഭിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കളും രോഗബാധിതരായി.ജനുവരി 20-നു കൊറോണ വൈറസ് ബാധ ചൈനീസ് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജനുവരി 30-ന് ഡോക്ടറുടെ അടുത്ത സന്ദേശമെത്തി, “ഒടുവില്‍ എനിക്കും രോഗം സ്ഥിരീകരിച്ചു”
കോടികളുടെ കണക്ക്; ആരാണ് രാജീവ് ചന്ദ്രശേഖർ.?
മോദി പറഞ്ഞു പറ്റിച്ചത് / ഇത് കേട്ട് നിങ്ങൾ തന്നെ പറയു.. പറഞ്ഞത് ശരിയല്ലേ.?
ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre