Categories
news

കൊറോണ വൈറസ് : ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ 213 മരണം. 9000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയിലെ 31 പ്രവിശ്യകളും കൊറോണ ബാധിത മേഖലയായി പ്രഖ്യാപിച്ചു. 20 രാജ്യങ്ങളിലേക്ക് കൊറോണ വ്യാപിച്ചു. അമേരിക്കയിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്ന് ആദ്യ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തു. ഗൂഗിൾ അടക്കമുള്ള കമ്പിനികള്‍ ചൈനയിലെ ഓഫീസുകൾ പൂട്ടി.

യാത്രക്കാരായ ചൈനീസ് ദമ്പതികള്‍ കൊറോണ ബാധിതരെന്ന സംശയമുയർന്നതോടെ ഇറ്റാലിയൻ കപ്പലിൽ യാത്രക്കാരും ജീവനക്കാരുമായ ഏഴായിരത്തോളം പേര്‍ കുടുങ്ങി. എന്നാല്‍ ദമ്പതികള്‍ക്ക് വൈറസില്ലെന്നാണ് പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട് . അതേസമയം ഫ്രാൻസിൽ ആറുപേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഡോക്ടറടക്കമുള്ള ആറ് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ, ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളിലായി 8,100 പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇത് ചൈനയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം കണക്കിലെടുത്തല്ലെന്നും മറ്റു രാജ്യങ്ങളെ കൂടിയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest