Categories
articles national news

ഇന്ത്യയിൽ പകുതിയോളം സ്ത്രീകളും ദിവസം ഒരു തവണ പോലും പുറത്തിറങ്ങാറില്ല; തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം കുറവ്; പഠനം

സാധാരണ ഒരു ദിവസം 47 ശതമാനം സ്ത്രീകൾ മാത്രമാണ് ദിവസത്തിൽ ഒരിക്കലെങ്കിലും വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതെന്ന് പഠനം വ്യക്തമാക്കുന്നു

ഇന്ത്യയിലെ തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം പുരുഷന്മാരെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. പ്രത്യേകിച്ച് വ്യാവസായിക, നിർമ്മാണ മേഖലകളിൽ.എന്നാൽ സയൻസ് ഡയറക്ടിൻ്റെ ജേണലായ ട്രാവൽ ബിഹേവിയർ ആൻഡ് സൊസൈറ്റി നടത്തിയ ‘ജെൻഡർ ഗ്യാപ്പ് ഇൻ മൊബിലിറ്റി ഔട്ട്സൈഡ് ഹോം ഇൻ അർബൻ ഇന്ത്യ’ എന്ന പഠനത്തിൽ രാജ്യത്തെ സ്ത്രീകളെല്ലാം എവിടെപ്പോയി എന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ താമസിക്കുന്ന സ്ത്രീകളിൽ പകുതിയോളം പേരും വീട്ടമ്മമാരാണ്. മിക്കവരും ചില ദിവസങ്ങളിൽ ഒരിക്കൽ പോലും വീടിനു പുറത്തിറങ്ങാറില്ല. ഐ.ഐ.ടി ഡൽഹിയിലെ ട്രാൻസ്‌പോർട്ടേഷൻ റിസർച്ച് ആൻഡ് ഇന്ജുറി പ്രിവൻഷൻ സെന്ററിലെ രാഹുൽ ഗോയൽ തയ്യാറാക്കിയ പഠനത്തിൽ വീടുവിട്ടിറങ്ങി സമൂഹത്തിൽ വ്യാപൃതരാകുന്നതിൽ ഇന്ത്യയിലെ പുരുഷന്മാർക്കും സ്ത്രീകൾക്കുമിടയിൽ വലിയ അന്തരമുണ്ടെന്നും, ഇത് ലോകത്തെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് വളരെ അപൂർവമാണെന്നും വ്യക്തമാക്കുന്നു.

സാധാരണ ഒരു ദിവസം 47 ശതമാനം സ്ത്രീകൾ മാത്രമാണ് ദിവസത്തിൽ ഒരിക്കലെങ്കിലും വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. അതായത് 53 ശതമാനം സ്ത്രീകളും ദിവസം ഒരു തവണ പോലും വീടിന് പുറത്തിറങ്ങാറില്ല.എന്നാൽ ദിവസത്തിൽ ഒരു തവണയെങ്കിലും പുറത്തിറങ്ങിയതായി റിപ്പോർട്ട് ചെയ്ത പുരുഷന്മാരുടെ അനുപാതം ഏകദേശം 87 ശതമാനമാണ്.

വളരെ കുറച്ച് പുരുഷന്മാർ മാത്രമേ ദിവസത്തില്‍ ഒരിക്കൽ പോലും വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ ഇരിക്കാറുള്ളു. തൊഴിലോ വിദ്യാഭ്യാസമോ ഇല്ലാത്ത സ്ത്രീകളില്‍, 30 ശതമാനം പേർ മാത്രമാണ് ഒരു നിശ്ചിത ദിവസം ഒരു തവണയെങ്കിലും പുറത്തിറങ്ങുന്നത്. അതായത് 70 ശതമാനം സ്ത്രീകളും ദിവസത്തില്‍ ഒരു തവണ പോലും പുറത്തിറങ്ങാറില്ല.

0Shares

Leave a Reply

Your email address will not be published. Required fields are marked *