Categories
news

കുട്ടികള്‍ ഒന്ന് അല്ലെങ്കില്‍ രണ്ട് മതി!..ഇല്ലെങ്കില്‍ സ്‌കൂള്‍ പ്രവേശനമില്ല.

ന്യൂഡല്‍ഹി: രണ്ടില്‍ കൂടുതല്‍ മക്കളുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന നിബന്ധനയുമായി ഡല്‍ഹി സ്‌കൂള്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രാജേന്ദ്ര നഗറിലെ സല്‍വാന്‍ സ്‌കൂളാണ് വിചിത്ര നിബന്ധന കൊണ്ടുവരുന്നത്. ഈ മാനേജ്മെന്റിന്റെ കീഴിലുള്ള രണ്ട് സ്‌കൂളുകളിലേക്കുമുള്ള അപേക്ഷാ ഫോമില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

കുട്ടികള്‍ക്ക് പുറമെ സ്‌കൂളില്‍ ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്കും ഈ നിയമം ബാധകമാണ്. രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ ജോലിക്ക് അപേക്ഷിക്കേണ്ടതില്ലെന്നാണ് നിയമം. രാജ്യത്തെ ജനസംഖ്യാ വര്‍ധനവ് കണക്കിലെടുത്താണ് ഇത്തരമൊരു നിബന്ധന കൊണ്ടുവന്നതെന്നും മക്കളുടെ എണ്ണം കുറയ്ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്നും സ്‌കൂള്‍ ചെയര്‍മാന്‍ സുശീല്‍ സല്‍വാന്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest