ഇതും കാസർകോട്കാരൻ തന്നെ; സ്വന്തം ജീവനോടൊപ്പം അത്രത്തോളം കരുതൽ നാട്ടുകാരുടെയും വീട്ടുകാരുടെയും ജീവന് കൂടി കൽപ്പിക്കുന്ന ഒരു കാസര്‍കോട്കാരന്‍

'ഇതും കാസർകോട്ടുകാർ തന്നെ' എന്ന തലക്കെട്ടോടെ കുറിപ്പ് പലരും പങ്ക് വെച്ചിട്ടുണ്ട്. ഇന്നലെ കൊറോണ സ്ഥിരീകരിച്ച വ്യക്തി കാട്ടിയ ജാഗ്രത ആണ് കൈയടി വാങ്ങുന്നത്.

0 Comments

കാസര്‍കോട് ജില്ലയില്‍ നിയന്ത്രണം ലംഘിച്ച രണ്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ കളക്ടറുടെ ഉത്തരവ്

കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാല് മുതിര്‍ന്ന പോലീസുകാരെയാണ് നിയന്ത്രണം നടപ്പാക്കാന്‍ കാസര്‍കോട് വിനിയോഗിച്ചിരിക്കുന്നത്.

0 Comments

കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരിൽ 18 പേർ പുരുഷൻമാർ; ഒരാൾ സ്ത്രീ

കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരിൽ 18 പേർ പുരുഷൻന്മാരാണ്. 26 വയസുള്ള ചിത്താരി സ്വദേശിനി മാത്രമാണ് ഇക്കൂട്ടത്തിൽ ഏക സ്ത്രീ.

0 Comments

കോവിഡ്‌ 19: കാസർകോട് ജില്ലയിൽ 1500 പോലീസിനെ വിന്യസിപ്പിക്കും; മുതിർന്ന ഉദ്യോഗസ്ഥര്‍ ജില്ലയിലേക്ക്

അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്‌റ്റ്‌ ചെയ്യാൻ 10 വാഹനങ്ങളിൽ 50 പോലീസുകാരെ നിയോഗിക്കും. പുറത്തിറങ്ങുന്നവരുടെ ആവശ്യം ചോദിച്ച് വ്യക്തമാക്കിയാലെ പോകാൻ അനുവദിക്കൂ.

0 Comments

ഐസൊലേഷന്‍ സൗകര്യത്തിന് ബേഡഡുക്ക താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടം സജ്ജമാക്കും; കാസർകോട് ജില്ലയിലെ പ്രധാന ഐസോലേഷന്‍ ആശുപത്രികള്‍ ഏതൊക്കെ എന്നറിയാം

കൂടുതല്‍ ഐസൊലേഷന്‍ സൗകര്യങ്ങള്‍ ആവശ്യമായി വന്നാല്‍ മുളിയാര്‍, ബോവിക്കാനം സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഉപയോഗപ്പെടുത്തനാകുമെന്നും പ്രസിഡന്റ്.

0 Comments

കാസർകോട് ജില്ലയിൽ നിരോധനാജ്ഞ ലംഘിക്കുന്നവരെ പിടികൂടാന്‍ കളക്ടര്‍ നേരിട്ടിറങ്ങി

പുതിയ ബസ്റ്റാന്റ് പരിസരത്ത് കൂട്ടം ചേര്‍ന്നവരെ പോലീസ് വിരട്ടിയോടിച്ചു. അവശ്യസാധനങ്ങള്‍ ആവശ്യത്തിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും കളക്ടര്‍.

0 Comments

കാസർകോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ; നിരീക്ഷണത്തിലിരിക്കുന്നവര്‍ പുറത്തിറങ്ങിയാല്‍ അറസ്റ്റ്; പൊതുഗതാഗതം ഉണ്ടാവില്ല

സംസ്ഥാനത്ത് മാര്‍ച്ച് 31 വരെയാണ് ലോക്ഡൗണ്‍ ഉണ്ടാവുക. ഈ ദിവസങ്ങളില്‍ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ആശുപത്രികളും പെട്രോള്‍ പമ്പുകളും തുറന്നു പ്രവര്‍ത്തിക്കും.

0 Comments

കേരളത്തില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 28 പേർക്ക്; കാസര്‍കോട് ജില്ലയില്‍ 19 പേര്‍; സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി

കേരളം അസാധാരണമായ സാഹര്യത്തിലേക്ക് പോകുകയാണ്. മാർച്ച് 31വരെയാണ് ലോക്ഡൗൺ നിലനിൽക്കുക. ഈ ദിവസങ്ങളിൽ അവശ്യസാധനങ്ങൾ, മരുന്നുകൾ എന്നിവ ഉറപ്പാക്കും.

0 Comments

കൊറോണ: കാസര്‍കോട് ജില്ല പൂര്‍ണ്ണമായും മറ്റ് ജില്ലകള്‍ ഭാഗികമായും അടച്ചിടും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

മുന്‍കരുതലിന്‍റെ ഭാഗമായി കണ്ണൂർ– കാസർകോട് ജില്ലാ അതിർത്തികള്‍ അടച്ച ശേഷം റോഡുകളിലും പാലങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ചു.

0 Comments

ജനതാ കർഫ്യൂവിനെതിരെയും പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും ആരോഗ്യവകുപ്പിനെയും അവഹേളിക്കുന്ന തരത്തില്‍ സമൂഹ മാധ്യമത്തിൽ ശബ്ദ സന്ദേശം; മുൻ ബ്ലോക്ക് പഞ്ചായത്തംഗത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കാസര്‍കോട് ബന്തടുക്ക മലാംകുണ്ട് സ്വദേശിയും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായ ഊത്തിക്കര ഒ.വി വിജയൻ എന്നയാളുടെ പേരിൽ ബേഡകം പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

0 Comments